ചെന്നൈ: ഹാഥ്റസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ ഡിഎംകെ എംപി കനിമൊഴിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തമിഴ്നാട് രാജ്ഭവനിലേക്ക് മെഴുകുതിരി തെളിച്ച് പ്രകടനം നടത്തിയ കനിമൊഴിയെയും മറ്റ് പ്രവര്‍ത്തകരേയും പോലീസ് തടയുകയായിരുന്നു. 

പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ടായിരുന്നു ഡിഎംകെയുടെ പ്രതിഷേധം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിബിഐക്ക് കൈമാറിയ ഹാഥ്റസ് സംഭവത്തിലെ അന്വേഷണം സുപ്രീം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും യുപി സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു. 

Content Highlights: DMK Leader Kanimozhi, Others Detained During Chennai Protest Over Hathras