കരുണാനിധിക്ക് ഭാരതരത്‌ന നല്‍കണമെന്ന് ഡി.എം.കെ പ്രമേയം


ഡി.എം.കെ നേതാവും പ്രചാരണ വിഭാഗം സെക്രട്ടറിയുമായ ട്രിച്ചി ശിവയാണ് പ്രമേയം അവതരിപ്പിച്ചത്.

ചെന്നൈ: അന്തരിച്ച പാര്‍ട്ടി സ്ഥാപകനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്‌ന നല്‍കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ ജനറല്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി.

ഡി.എം.കെ നേതാവും പ്രചാരണ വിഭാഗം സെക്രട്ടറിയുമായ ട്രിച്ചി ശിവയാണ് പ്രമേയം അവതരിപ്പിച്ചത്. പുതിയ പ്രസിഡന്റായി കരുണനിധിയുടെ മകന്‍ സ്റ്റാലിനെ തിരഞ്ഞെടുക്കാനായാണ് ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്.

നേരത്തെ തമിഴ്‌നാട് നിയമസഭയിലും ഡി.എം.കെ ഈ വിഷയം ഉന്നയിച്ചിരുന്നു. അഞ്ച് തവണയായി ദീര്‍ഘകാലം തമിഴ്‌നാട് മുഖ്യമന്ത്രിയായ കരുണാനിധി ഒരിക്കല്‍ പോലും പാര്‍ലമെന്റ് അംഗമായിരുന്നില്ല.

ഈ വിഷയം അവതരിപ്പിച്ച ട്രിച്ചി ശിവ കരുണാനിധി രാജ്യത്തെ ഏറ്റവും ഉന്നത നേതാവാണെന്നും ദ്രാവിഡ പ്രമുഖനാണെന്നും ഓര്‍മിപ്പിച്ചു.

തന്റെ ആയുസ്സിലെ 80 വര്‍ഷം കരുണനിധി പൊതുപ്രവര്‍ത്തനത്തിനായി നീക്കിവെച്ചു. അവഗണിക്കപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ജനങ്ങള്‍ക്കായി അദ്ദേഹം പ്രവര്‍ത്തിച്ചു.

കരുണാനിധി ഉജ്വല പ്രഭാഷകനും മികച്ച എഴുത്തുകാരനും നോവലിസ്റ്റും ചെറു കഥാകൃത്തും ദാര്‍ശനികനും മനുഷ്യസ്‌നേഹിയും നാടകകൃത്തുമായിരുന്നു. മികച്ച അഭിനേതാവും 80 സിനിമകളുടെ തിരക്കഥാകൃത്തുമായിരുന്നെന്നും ശിവ കൂട്ടിച്ചേര്‍ത്തു.

content highlights: DMK demands Bharat Ratna for Karunanidhi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022

Most Commented