ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനിടയിലും വെള്ളപ്പൊക്ക ദുരുതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ കര്‍ണാടകത്തിലുടനീളം അദ്ദേഹം പ്രവര്‍ത്തനനിരതനായിരുന്നു.
നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരും കോവിഡ് പോസിറ്റീവ് ആയിരുന്നു. ചികിത്സയ്ക്കു ശേഷം രോഗമുക്തരായ ഇരുവരും ആശുപത്രി വിട്ടു. ഇവരെ കൂടാതെ കര്‍ണാടകത്തിലെ അഞ്ച് മന്ത്രിമാര്‍ക്കും കോവിഡ് ബാധിച്ചിരുന്നു.
കര്‍ണാടകത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 2.83 ലക്ഷം പേര്‍ക്കാണ്. 4810 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ബെംഗളൂരുവില്‍ മാത്രം 34735 പേര്‍ ചികിത്സയിലുണ്ട്. പ്രതിദിനം അയ്യായിരത്തിലധികം രോഗികളും നൂറിലേറെ മരണവുമാണ് കര്‍ണാടകത്തില്‍ ഉണ്ടാവുന്നത്.
നിലവില്‍ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,975 പേര്‍ക്കാണ് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31,67,324 ആയി.
Content Highlight: DK Shivakumar tests Covid-19 positive
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..