ജനങ്ങൾക്ക് നേരെ നോട്ടുകൾ എറിയുന്ന ഡി.കെ. ശിവകുമാറിന്റെ ദൃശ്യം | Photo:Twitter@bhairav_hara
ബെംഗളൂരു: റോഡ് ഷോയ്ക്കിടെ ജനങ്ങള്‍ക്കിടയിലേക്ക് നോട്ടുകളെറിഞ്ഞ് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. കോണ്‍ഗ്രസിന്റെ നേൃത്വത്തില്‍ നടക്കുന്ന പ്രജ ധ്വനി യാത്ര മാണ്ഡ്യയിലൂടെ കടന്നുപോകുന്നതിനിടെ ചൊവ്വാഴ്ചയായിരുന്നു സംഭവം.
ജനങ്ങള്‍ക്ക് നേരെ നോട്ടുകളെറിയുന്ന കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ പ്രചരിച്ചതോടെ വലിയ ചര്‍ച്ചകളാണ് സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്നത്. ഒരു ബസിന് മുകളില്‍ നില്‍ക്കുന്ന ശിവകുമാര്‍ റാലിയ്ക്കിടെ ജനങ്ങള്‍ക്കിടയിലേക്ക് 500-ന്റെ നോട്ടുകള്‍ എറിയുന്നതാണ് ദൃശ്യങ്ങളില്‍. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കാനിരിക്കേ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന നേതാവാണ് ശിവകുമാര്‍.
ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 224- അംഗ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇതിനോടകം അവരുടെ ആദ്യഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് ബി.ജെ.പി വ്യക്തമാക്കിയിരിക്കുന്നത്.
Content Highlights: DK Shivakumar Showers Notes In Karnataka Roadshow
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..