ബെംഗളൂരു: ഡി.കെ.ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ രാജി പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് കോണ്‍ഗ്രസ് വിമത എംഎല്‍എയും മന്ത്രിയുമായിരുന്ന എം.ടി.ബി.നാഗരാജ്. ഡി.കെ.ശിവകുമാറും മറ്റു നേതാക്കളും തന്നെ വന്ന് കണ്ട് രാജി പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. കെ.സുധാകര്‍ റാവുമായി സംസാരിച്ച ശേഷം താന്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. കോണ്‍ഗ്രസിനുവേണ്ടി പതിറ്റാണ്ടുകള്‍ ചെലവഴിച്ചിട്ടുണ്ടെന്നും ശിവകുമാറുമായിട്ടുള്ള കൂടിക്കാഴ്ചക്ക് ശേഷം എം.ടി.ബി.നാഗരാജ് പറഞ്ഞു. നാഗരാജിനൊപ്പം രാജിവെച്ച മറ്റൊരു വിമത എംഎല്‍എയാണ് സുധാകര്‍ റാവു.
40 വര്‍ഷത്തോളമായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച ഞങ്ങള്‍ ഒരുമിച്ച് തന്നെ മരിക്കുമെന്ന് ഡി.കെ.ശിവകുമാര്‍ പ്രതികരിച്ചു. എല്ലാ കുടുംബത്തിനും ഉയര്‍ച്ചകളും താഴ്ച്ചകളും ഉണ്ടാകും. എല്ലാം മറന്ന് നാം മുന്നോട്ട് പോകണം. ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് നാഗരാജ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഡി.കെ.ശിവകുമാര്‍ പറഞ്ഞു.
ഇതിനിടെ മുംബൈയിലുള്ള മറ്റു വിമത എംഎല്‍എമാര്‍ ഇന്ന് വൈകീട്ട് നാല് മണിയോടെ ബെംഗളൂരുവിലെത്തും. വിശ്വാസ വോട്ടെടുപ്പിന് തയ്യാറാണെന്ന് മുഖ്യമന്ത്രി കുമാരസ്വാമി അറിയിച്ചതോടെ ബിജെപി എംഎല്‍എമാരും റിസോര്‍ട്ടിലാണ്. കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ നേരത്തെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ബിജെപി എംഎല്‍എമാര്‍ താമസിക്കുന്ന റമദ ഹോട്ടലിലേക്ക് ബി.എസ.യദ്യൂരപ്പയും എത്തിയിട്ടുണ്ട്.
Content Highlights: DK Shivakumar assures Nagaraj will stay-Karnataka political crisis