അഹമ്മദാബാദ്: വിവാഹമോചനക്കേസുകള് കൂടുതലും കാണുന്നത് വിദ്യാസമ്പന്നരും ധനാഢ്യരുമായ കുടുംബങ്ങളിലാണെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഹിന്ദുസമൂഹത്തിന് പകരമായി മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് വിവാഹമോചനക്കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിസ്സാര പ്രശ്നങ്ങളുടെ പേരിലാണ് ആളുകള്‍ പരസ്പരം വഴക്കടിക്കുന്നത്. വിവാഹമോചനക്കേസുകള് കൂടുതലും കാണുന്നത് വിദ്യാസമ്പന്നരുടെയും സാമ്പത്തികമായി ഉയര്‍ന്നവരുടെയും കുടുംബങ്ങളിലാണ്. അതിനുകാരണം പണത്തിനും വിദ്യാഭ്യാസത്തിനുമൊപ്പം ആളുകള്‍ക്ക് അഹങ്കാരവും വര്‍ധിക്കുന്നു. അതിന്റെ ഫലമായി കുടുംബങ്ങള്‍ തകരുന്നു. സമൂഹവും അതിനൊപ്പം തകരുന്നു. കാരണം സമൂഹവും ഒരു കുടുംബമാണ്, ഭാഗവത് പറയുന്നു.
ഒരോ സ്വയംസേവകനും തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കുടുംബത്തില്‍ സംസാരിക്കണം. കാരണം നമുക്കിത് ചെയ്യാന്‍ സാധ്യമാകുന്നത് കുടുംബത്തിലെ കൂടുതല്‍ യാതന നിറഞ്ഞ ജോലികള്‍ വനിതകള്‍ നിര്‍വഹിക്കുന്നതുകൊണ്ടാണ്. 2000 വര്‍ഷങ്ങളായി അനുഷ്ഠിച്ചുപോരുന്ന നടപടിക്രമങ്ങളാണ് ഇന്നത്തെ സമൂഹത്തെ പാകപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ സ്ത്രീകള്‍ വീടുകള്‍ക്കുള്ളിലാണ്. 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതായിരുന്നില്ല അവസ്ഥ. അത് നമ്മുടെ സമൂഹത്തിന്റെ ഒരു സുവര്‍ണ കാലഘട്ടമായിരുന്നു, ഭാഗവത് പറയുന്നു.
കുടുംബവും സ്ത്രീകളുമില്ലാത്ത ഒരു സമൂഹവുമില്ല, ഒരു സമൂഹത്തിന്റെ പകുതിയും അവരാണ്, അവരെ കുറേക്കൂടി ബോധവത്കരിക്കേണ്ടതുണ്ട്. നമ്മുടെ സമൂഹത്തെ നാം ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മളോ നമ്മുടെ കുടുംബമോ അതിജീവിക്കില്ല. ഒരു ഹിന്ദു സമൂഹം എന്നതല്ലാതെ മറ്റൊരു മാര്‍ഗം ഇന്ത്യക്കില്ല. ഒരു കുടുംബത്തെ പോലെ പെരുമാറുകയല്ലാതെ ഹിന്ദു സമൂഹത്തിനു മുന്നിലും മറ്റുമാര്‍ഗമില്ല, മോഹന്‍ ഭാഗവത് പറഞ്ഞു.
Content Highlights: Divorce case more in educated and affluent families:Mohan Bhagavat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..