ബ്രേക്കെടുക്കൂ, ആരും ശല്യപ്പെടുത്തില്ല; ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത ഉയർത്താന്‍ പദ്ധതിയുമായി കമ്പനി


പ്രതീകാത്മക ചിത്രം | Photo: gettyimages.in 

ന്യൂഡല്‍ഹി: വാരാന്ത്യഅവധിദിനത്തില്‍ ജോലിചെയ്യുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് ഒരു ഫോണ്‍കോളോ ഇമെയില്‍ ഉള്‍പ്പെടെയുള്ള സന്ദേശങ്ങളോ നിങ്ങളെ തേടിയെത്താതിരുന്നാല്‍ എന്താണ് നിങ്ങള്‍ കരുതുക- സ്ഥാപനം നിങ്ങളെ അവഗണിക്കുന്നതായി തോന്നലുണ്ടാകുമോ, അതോ മന:സമാധാനം അനുഭവപ്പെടുമോ? ജോലി ഒരു ലഹരിയല്ലാത്ത ഏതൊരാള്‍ക്കും അന്നേദിവസം ഏറെ ആശ്വാസം അനുഭവപ്പെടാനാണ് സാധ്യത. കാരണം, ജോലിത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ സമയം ചെലവിടാനോ സ്വസ്ഥമായി അല്‍പസമയം വിശ്രമിക്കാനോ ആഗ്രഹിക്കാത്ത വ്യക്തികള്‍ കുറവായിരിക്കും. ഇതിന് തങ്ങളുടെ ജീവനക്കാർക്ക് അവസരമൊരുക്കുകയാണ് ഡ്രീം 11 എന്ന ഇന്ത്യന്‍ കമ്പനി.

അവധിദിനങ്ങളില്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് കമ്പനിസംബന്ധമായി ഒരുതരത്തിലും ശല്യമുണ്ടാകുന്നില്ലെന്ന് കൃത്യമായി ഉറപ്പുവരുത്തുകയാണ് ഡ്രീം 11. ഒരുപക്ഷെ, അവധിയിലുള്ള ജീവനക്കാരന് ഒരു ഫോണ്‍ കോള്‍ ലഭിച്ചെന്നിരിക്കട്ടെ ആ കോള്‍ ചെയ്ത സഹപ്രവര്‍ത്തകന് ഒരു ലക്ഷം രൂപ പിഴ ചുമത്താനും കമ്പനിയുടെ പുതുനയമായ ഡ്രീം 11 അണ്‍പ്ലഗ് (Dream 11 Unplug) വ്യവസ്ഥ ചെയ്യുന്നുണ്ട്. വര്‍ഷത്തിലൊരിക്കല്‍ ഓരോ ജീവനക്കാരനേയും ഒരാഴ്ചക്കാലത്തേക്ക് കമ്പനി 'പുറത്താക്കാറുണ്ട്'. ആ സമയത്ത് ഇമെയിലോ ഫോണ്‍കോളോ ഉണ്ടാവില്ല. ഏതെങ്കിലും ജീവനക്കാരന്‍ അക്കാലത്ത് സഹപ്രവര്‍ത്തകനെ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ 1,200 ഡോളര്‍ (ഏകദേശം ഒരു ലക്ഷം രൂപ) പിഴ ലഭിക്കുമെന്ന് കമ്പനിയുടെ സ്ഥാപകരായ ഹര്‍ഷ് ജയിന്‍, ഭവിത് സേത്ത് എന്നിവര്‍ പറഞ്ഞു. അവധിയിലുള്ള ജീവനക്കാരന് പ്രത്യേക നാമവും നല്‍കിയിരിക്കുന്നു-ഡ്രീംസ്റ്റര്‍ (Dreamster).

കഴിഞ്ഞ കൊല്ലം ഫെബ്രുവരിയില്‍ ലിങ്ക്ഡ് ഇന്‍ വഴി നല്‍കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇതുസംബന്ധിച്ചുള്ള വിശദീകരണം കമ്പനി നല്‍കിയത്. 'Take break, breath, relax' എന്നായിരുന്നു കമ്പനിയുടെ പോസ്റ്റില്‍. അവധിയിലുള്ള ഡ്രീംസ്റ്ററിനെ സ്ലാക്ക്, ഇമെയില്‍, വാട്‌സാപ് തുടങ്ങി എല്ലാ തരത്തിലുള്ള ആശയവിനിമയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും പുറത്താക്കും. ഒരു ജീവനക്കാരന് അവകാശപ്പെട്ട ഇടവേളയില്‍ ഒരാള്‍പോലും അയാളെ ഒരുതരത്തിലും കമ്പനി സംബന്ധിയായി ബന്ധപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി. ഇത്തരത്തില്‍ അവധി നല്‍കുന്നത് ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതായി തെളിയിച്ചിട്ടുണ്ടെന്നും കമ്പനി പറയുന്നു.

സ്‌പോര്‍ട്‌സ് മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഡ്രീം 11. ഫാന്റസി സപോര്‍ട്‌സ് പ്ലാറ്റ്‌ഫോമായ ഡ്രീം 11 ഉപയോക്താക്കള്‍ക്ക് ക്രിക്കറ്റ്, ഹോക്കി, ഫുട്‌ബോള്‍, കബഡി, ഹാന്‍ഡ്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, റഗ്ബി, അമേരിക്കന്‍ ഫുട്‌ബോള്‍, ബേസ്‌ബോള്‍ തുടങ്ങി വിവിധ ഇനങ്ങള്‍ സാങ്കല്‍പികമായി കളിക്കാനുള്ള അവസരമൊരുക്കുന്നു. കമ്പനി അനുവദിക്കുന്ന 'അണ്‍പ്ലഗ്ഡ്' ആകാന്‍ ചുരുങ്ങിയത് ഒരുകൊല്ലമെങ്കിലും കമ്പനിയില്‍ പ്രവര്‍ത്തിക്കുകയോ ഒരു ഐപിഎലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരിക്കുകയോ വേണം.

Content Highlights: Dream 11, Dreamster, Disturbing Your Co-Worker Who Is On Leave Will Cost You Rupees


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented