ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്; ഫോട്ടോ:പി.ടി.ഐ
ഡെഹ്‌റാന്‍: സര്‍ക്കാരും ഉദ്യോഗസ്ഥരും പാര്‍ട്ടി എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നില്ലെന്ന് ആരോപിച്ച് ഉത്തരാഖണ്ഡില്‍ എംഎല്‍എമാര്‍ക്കിടയില്‍ ഭിന്നത.
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ബിഷന്‍ സിങ് ചുഫാല്‍ ഡല്‍ഹിയിലെത്തി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി ആശങ്കകള്‍ പങ്കുവെച്ചു. ഉദ്യോഗസ്ഥര്‍ തങ്ങളുടെ വാക്കുകള്‍ കേള്‍ക്കുന്നില്ലെന്നും ആശങ്കകള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം നഡ്ഡയെ അറിയിച്ചു.
കഴിഞ്ഞ ആഴ്ച മറ്റൊരു എംഎല്‍എ റോഡ് നിര്‍മാണ പ്രവര്‍ത്തനത്തില്‍ അഴിമതി ആരോപിച്ച് നഡ്ഡക്ക് കത്തെഴുതിയിരുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ച് മേഖലയിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളുടേയും കരാര്‍ കൈയിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ഒരു പ്രത്യേക കരാറുകാരനെ സഹായിക്കുന്നുവെന്ന് കത്തില്‍ എംഎല്‍എ ആരോപിച്ചു. നമ്മുടെ സര്‍ക്കാര്‍ അധികാരത്തിലിരുന്നിട്ടും ഇത്തരം കാര്യങ്ങള്‍ നടക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി.
മന്ത്രിസഭാ വിപുലീകരണം നടക്കാത്തത് കാരണം ചുഫാലിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം അനിഷ്ടത്തിലാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. പാര്‍ട്ടി എംഎല്‍എമാരേയും പ്രവര്‍ത്തകരേയും ഉദ്യോഗസ്ഥര്‍ രണ്ടു തട്ടില്‍ കാണുന്നില്ല. മുഖ്യമന്ത്രിയുടേയും മറ്റു മന്ത്രിസഭാ അംഗങ്ങളുടേയും നേതൃത്വത്തിലാണ് കാര്യങ്ങളെല്ലാം നടക്കുന്നത്. പാര്‍ട്ടി കൂറുള്ളവരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ വികസനം നടത്താന്‍ തയ്യാറാകുന്നില്ല. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്ന് വന്നവര്‍ക്ക് സ്ഥാനങ്ങള്‍ ലഭിച്ചിട്ടുമുണ്ട്'-ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു. എന്നാല്‍ അത്തരം വാര്‍ത്തകളോട് ചുഫല്‍ പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടി തയ്യാറെടുപ്പുകള്‍ ആരംഭിക്കാനിരിക്കെയാണ് ഭിന്നത പുറത്ത് വരുന്നത്.
ഉത്തരാഖണ്ഡ് മന്ത്രിസഭയില്‍ മൂന്ന് ഒഴിവുകള്‍ നികത്താതെ ഇപ്പോഴുമുണ്ട്.
2017-ല്‍ ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പടെ 12 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്.
Content Highlights: Dissent rumours brew among Uttarakhand BJP MLAs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..