വിയോജിപ്പുകള്‍ നല്ലത്; എന്നാല്‍ രാജ്യത്തെ വിഭജിക്കാന്‍ അനുവദിക്കില്ല - രാജ്‌നാഥ്


ജനങ്ങളെ തെറ്റിധരിപ്പിക്കാനായി നക്സലുകള്‍ നഗരങ്ങളിലേക്ക് വരുന്നത് അപ്രതീക്ഷിതമായിരുന്നു. ഹീനമായ പദ്ധതികളുമായി അവര്‍ നഗര മേഖലകളിലേക്ക് എത്താന്‍ ശ്രമിക്കുന്നുവെന്നതിന് രഹസ്യാന്വേഷണ വിവരങ്ങളുണ്ടെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: വ്യക്തമായ തെളിവുകള്‍ ഉള്ളതിനാലാണ് അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റു ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. സ്വന്തം തത്വശാസ്ത്രം ഉപയോഗിച്ച് കലാപത്തിലൂടെ രാജ്യത്തെ വ്യവസ്ഥാപിത ഭരണകൂടത്തെ പുറത്താക്കാന്‍ ഗൂഢാലോചന നടത്തിയതിനാണ് അവരെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തിനെതിരെ ഉയരുന്ന ഭീഷണികള്‍ക്കെതിരെ ആവശ്യമായ ബലം പ്രയോഗിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

വിയോജിപ്പുകള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമുണ്ട്. എന്നാല്‍ അതിനര്‍ഥം രാജ്യത്തെ വിഭജിക്കാന്‍ ശ്രമം നടത്താമെന്നല്ല. വിയോജിപ്പിന്റെ ശബ്ദങ്ങളെ അടിച്ചമര്‍ത്തില്ല. ഇക്കാര്യത്തില്‍ എന്‍ഡിഎയുടെ നിലപാട് വ്യക്തമാണ്. നിയമം കയ്യിലെടുത്ത് രാജ്യത്തെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു.

ജനങ്ങളെ തെറ്റിധരിപ്പിക്കാനായി നക്സലുകള്‍ നഗരങ്ങളിലേക്ക് വരുന്നത് അപ്രതീക്ഷിതമായിരുന്നു. ഹീനമായ പദ്ധതികളുമായി അവര്‍ നഗര മേഖലകളിലേക്ക് എത്താന്‍ ശ്രമിക്കുന്നുവെന്നതിന് രഹസ്യാന്വേഷണ വിവരങ്ങളുണ്ടെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. അറസ്റ്റിലായവര്‍ ആ കൂട്ടത്തില്‍ പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. കോടതി അക്കാര്യത്തില്‍ തീരുമാനമെടുക്കും. ഇതേ കുറ്റങ്ങള്‍ക്ക് നേരത്തെയും ചിലര്‍ പിടിയിലായിരുന്നുവെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ വിഷയത്തില്‍ കൃത്യമായ അന്വഷണം നടത്തി തെളിവുകള്‍ ശേഖരിച്ചതിന് ശേഷമാണ് ഇപ്പോഴത്തെ അറസ്റ്റെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.

സുധാ സിങ്, അരണ്‍ ഫെരെരിയ, വരാവര റാവു, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, ഗൗതം നവ്ലാഖ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ചുമത്തി മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം അഞ്ചുപേരും ഇപ്പോള്‍ വീട്ടുതടങ്കലിലാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented