ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണമെന്ന ഹർജി: ജനുവരി 27-ന് സുപ്രീം കോടതി പരിഗണിക്കും


ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ് 

മുഹമ്മദ് ഫൈസൽ

ന്യൂഡൽഹി: ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ്തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി ജനുവരി 27ന് പരിഗണിക്കും. അയോഗ്യനായ എം.പി. മുഹമ്മദ് ഫൈസൽ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

ഫൈസലിന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സീനിയർ അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ കെ.ആർ. ശശി പ്രഭു എന്നിവർ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ചാണ് അടുത്ത വെള്ളിയാഴ്ച ഹർജി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചത്. ശിക്ഷ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ഉടൻ തീരുമാനം എടുക്കാൻ ഹൈക്കോടതിയോട് നിർദേശിക്കണമെന്നും സിബൽ കോടതിയോട് അഭ്യർഥിച്ചു.

വധശ്രമ കേസിലെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്താൽ, ജനപ്രാതിനിധ്യ നിയമത്തിലെ 8-ാം വകുപ്പ് പ്രകാരം അയോഗ്യനാക്കപ്പെട്ട നടപടി റദ്ദാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ഫൈസൽ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. വധശ്രമ കേസിൽ കവരത്തിയിലെ കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ കേരള ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹൈക്കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇതിലെ വിധിക്ക് കാത്ത് നിൽക്കാതെ ഫെബ്രുവരി 27ന് ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ഏകപക്ഷീയവും, നിയമവിരുദ്ധവുമാണെന്നാണ് സുപ്രീം കോടതിയിലെ ഹർജിയിൽ ഫൈസൽ ആരോപിച്ചിരിക്കുന്നത്.

Content Highlights: Disqualified Lakshadweep MP Moves Supreme Court Challenging ECI Announcing Bye Election


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented