രവി ശങ്കർ പ്രസാദ് | Photo: ANI
പാട്ന: രാഹുൽ ഗാന്ധി തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നെന്നും വിഷയത്തെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ബി.ജെ.പി. വക്താവ് രവി ശങ്കർ പ്രസാദ്. 2019-ലെ പ്രസംഗത്തിന്‍റെ പേരിലാണ് രാഹുൽ ഗാന്ധിയെ ശിക്ഷിച്ചതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
മോദി സമുദായത്തെയാണ് 2019-ൽ രാഹുൽ ഗാന്ധി അപമാനിച്ചത്. അയോഗ്യനാക്കിയ വിഷയവും രാഹുൽ ഗാന്ധി ആരോപിച്ച അദാനി വിഷയവും തമ്മിൽ യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന് വിമർശിക്കാൻ അവകാശമുണ്ട് എന്നാൽ അപമാനിക്കാനുള്ള അവകാശമില്ല. അയോഗ്യനാക്കിയതിനെതിരേ രാഹുൽ ഗാന്ധി അപ്പീൽ നൽകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
രാഹുൽ ഗാന്ധിയെ മാത്രമല്ല അയോഗ്യനാക്കിയത്. ഇതിന് മുമ്പും പലരെയും അയോഗ്യരാക്കിയിട്ടുണ്ട്. ബി.ജെ.പിയിൽ നിന്നുൾപ്പെടെ 32-ഓളം പേരെയാണ് ഇതിന് മുമ്പ് അയോഗ്യരാക്കിയത്. രവിശങ്കർ പറഞ്ഞു. കർണാടക തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാഹുൽ ഗാന്ധിയെ രക്തസാക്ഷിയാക്കുകയാണെന്ന് കോൺഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെഗാസസ് ഉപയോഗിച്ച് തന്റെ ഫോണും ചോർത്തി എന്ന് പറയുന്ന രാഹുൽ ഗാന്ധി, സുപ്രീം കോടതി നിർദേശം അനുസരിച്ച് പരിശോധനയ്ക്ക് ഫോൺ വിട്ടുനൽകാൻ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: disqualification has nothing to do with Adani BJP
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..