ചണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമാകുന്നു. മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ജൂലായ് 21 ന് കോണ്‍ഗ്രസ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വേണ്ടി നടത്തുന്ന വിരുന്ന് സത്കാരത്തിലേക്ക് നവജോത് സിങ് സിദ്ധുവിനെ ക്ഷണിച്ചില്ല.  സിദ്ധു പാര്‍ട്ടി തലപ്പത്തേക്ക് എത്തിയെങ്കിലും അമരീന്ദര്‍ അത് അംഗീകരിച്ചിട്ടില്ല എന്നതിന്റെ സൂചനയാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

അമരീന്ദറിന്റെ എതിര്‍പ്പ് മറികടന്ന് കഴിഞ്ഞ ദിവസമാണ് സിദ്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി സോണിയ ഗാന്ധി പ്രഖ്യാപിച്ചത് . തന്നെ ഏല്‍പ്പിച്ചത് അതിപ്രധാന ഉത്തരവാദിത്വമാണ് എന്നായിരുന്നു അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള സിദ്ധുവിന്റെ ആദ്യ പ്രതികരണം. യാത്ര ആരംഭിച്ചതേയുളളൂവെന്നും അദ്ദേഹം പ്രതികരിച്ചു. 

പഞ്ചാബ് കോണ്‍ഗ്രസ് തലപ്പത്തേക്ക് സിദ്ധു എത്തുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം  സോണിയയുമായി സിദ്ധു കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് ഞായറാഴ്ച സിദ്ധുവിനെ പഞ്ചാബ് കോണ്‍ഗ്രസ് തലപ്പത്തേക്ക് നിയമിക്കുകയുമായിരുന്നു. 

പഞ്ചാബ് കോണ്‍ഗ്രസിനുളളിലെ ഭിന്നതകളില്‍ ഹൈക്കമാന്‍ഡ് ആശങ്കയിലാണ്. തനിക്കെതിരെ കടുത്ത വിമര്‍ശം ഉന്നയിച്ചതിന് സിദ്ധു പരസ്യമായി മാപ്പ് പറയാതെ കൂടിക്കാഴ്ചയ്ക്ക് ഇല്ലെന്ന നിലപാടിലാണ് അമരീന്ദര്‍ സിങ്. 

Content Highlights: dispute continues between navjyoth sidhu and amareendar singh