കേസ് ഡയറിയിലെ പ്രധാന സംഭവങ്ങള്‍ ഇങ്ങനെ:

1996 ജൂണ്‍ 14: ചെന്നൈയിലെ ജില്ലാ കോടതിയില്‍ ജയലളിതയ്‌ക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി കേസ് കൊടുത്തു.

ജൂണ്‍ 18: എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാന്‍ അന്നത്തെ ഡി.എം.കെ. സര്‍ക്കാര്‍ വിജിലന്‍സ് വിഭാഗത്തോട് നിര്‍ദേശിച്ചു.

ജൂണ്‍ 21: അന്വേഷണം നടത്താന്‍ പോലീസിനോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് നിര്‍ദേശിച്ചു.

ഡിസംബര്‍ 7 : ജയലളിത അറസ്റ്റിലായി. ആഴ്ചകള്‍ കഴിഞ്ഞ് മോചനം

1997: ചെന്നൈയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജയലളിതയ്ക്കും മറ്റു മൂന്നു പേര്‍ക്കുമെതിരെ കേസ് നടപടികള്‍ തുടങ്ങി.

ജൂണ്‍ 4: ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും അഴിമതിനിരോധനനിയമവും പ്രകാരം കുറ്റപത്രം നല്‍കി.

ഒക്ടോബര്‍ 1: തന്നെ പ്രോസിക്യൂട്ട്‌ ചെയ്യാന്‍ അന്നത്തെ ഗവര്‍ണര്‍ എം.ഫാത്തിമ ബീവി അനുമതി കൊടുത്തതിനെ ചോദ്യം ചെയ്ത് ജയലളിത സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

2000 ആഗസ്ത് : ഇതിനകം 250 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു.

2001 മെയ്: നിയമസഭാതിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെ.യ്ക്കും ഭൂരിപക്ഷം. ജയലളിത വീണ്ടും മുഖ്യമന്ത്രിയായി.

2001 സപ്തംബര്‍: ചെറുകിട വ്യവസായ കോര്‍പ്പറേഷനുമായി (താന്‍സി) ബന്ധപ്പെട്ട കേസില്‍ കുറ്റം ചുമത്തപ്പെട്ടിരുന്നതിനാല്‍ മുഖ്യമന്ത്രിയായുള്ള നിയമനം സുപ്രീം കോടതി അസാധുവാക്കി.

2002 ഫെബ്രുവരി: താന്‍സി കേസില്‍ കുറ്റമുക്തയായ ജയലളിത ആണ്ടിപ്പട്ടി ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചു. വീണ്ടും മുഖ്യമന്ത്രിയായി.

പിന്നീട് മൂന്നു പബ്ലിക് പ്രോസിക്യൂട്ടര്‍മാരും സീനിയര്‍ കൗണ്‍സലും രാജിവെച്ചു. പ്രോസിക്യൂഷന്‍ സാക്ഷികളില്‍ പലരും കൂറുമാറി.

2003 ഫെബ്രുവരി 28:  സ്വത്തു കേസ് വിചാരണ ചെന്നൈയില്‍ നിന്നു മാറ്റണമെന്നഭ്യര്‍ത്ഥിച്ച് ഡി.എം.കെ.നേതാവ് കെ.അന്‍പഴകന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു

നവംബര്‍ 18: സ്വത്തുകേസ് ബെംഗളൂരിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. 

2005 ഫെബ്രുവരി 19: മുന്‍ അഡ്വക്കേറ്റ് ജനറല്‍ ബി.വി.ആചാര്യയെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി കര്‍ണാടകസര്‍ക്കാര്‍ നിയോഗിച്ചു.

2006 മെയ് 11: തമിഴ്‌നാട്ടില്‍ ഡി.എം.കെ. അധികാരത്തില്‍ തിരിച്ചെത്തി.

ജനവരി 22: കേസില്‍ വിചാരണയ്ക്കു സുപ്രീം കോടതിയുടെ അനുമതി. വിചാരണ തുടങ്ങുന്നു.

2010 ഡിസംബര്‍  2011 ഫെബ്രുവരി : സാക്ഷികളെ പ്രോസിക്യൂഷന്‍ വീണ്ടും വിസ്തരിക്കുന്നു.

2011 മെയ് 16: ജയലളിത വീണ്ടും മുഖ്യമന്ത്രിയായി. 
2011 ഒക്ടോബര്‍ 20,21,നവംബര്‍ 22,23 : ജയലളിത ബെംഗളൂരിലെ പ്രത്യേക കോടതിയില്‍ നേരിട്ടു ഹാജരായി ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി.

2012 ആഗസ്ത് 12: ആചാര്യ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിയാന്‍ താത്പര്യം പ്രകടിപ്പിച്ചു.

2013 ഫെബ്രുവരി: ജി.ഭവാനി സിംഗിനെ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിച്ചു.

ആഗസ്ത് 23: ഭവാനി സിംഗിന്റെ നിയമനത്തെ ചോദ്യം ചെയ്ത് അന്‍പഴകന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

ആഗസ്ത് 26: കാരണം കാണിക്കാതെയും കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആലോചിക്കാതെയും പ്രത്യേക പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്നും ഭവാനി സിംഗിനെ കര്‍ണാടക സര്‍ക്കാര്‍ മാറ്റി.

സപ്തംബര്‍ 30: ഭവാനി സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി, അദ്ദേഹത്തെ മാറ്റിയ നടപടി റദ്ദാക്കി.

സപ്തംബര്‍ 30: പ്രത്യേക കോടതി ജഡ്ജി ബാലകൃഷ്ണ വിരമിച്ചു. ജയലളിതയ്ക്ക് നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയും. കൂട്ടുപ്രതികള്‍ക്ക് നാല് വര്‍ഷം തടവും 10 കോടി രൂപ വീതം പിഴയും

ഒക്ടോബര്‍ 29: പ്രത്യേക കോടതി ജഡ്ജിയായി ജോണ്‍ മൈക്കിള്‍ ഡികുന്‍ഹയെ ഹൈക്കോടതി നിയോഗിച്ചു.

2014 ആഗസ്ത് 28: വിചാരണതീര്‍ന്നു. വിധി സപ്തംബര്‍ 20 ന് പ്രഖ്യാപിക്കാന്‍ കോടതി നിശ്ചയിച്ചു. സുരക്ഷാ കാരണത്താല്‍ വിധി പ്രഖ്യാപനസ്ഥലം മാറ്റണമെന്നു ജയലളിത സുപ്രീം കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. 

സപ്തംബര്‍ 16: വിധി പ്രഖ്യാപനത്തിനായി പരപ്പന അഗ്രഹാര ജയില്‍ പരിസരത്തു പ്രത്യേക കോടതി പ്രവര്‍ത്തിക്കാമെന്നു സുപ്രീംകോടതി നിര്‍ദേശം. വിധി സപ്തംബര്‍ 27 ന് പ്രഖ്യാപിക്കാന്‍ തീരുമാനം.

2014 സപ്തംബര്‍ 27 ജയലളിത അടക്കം നാല് പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു.

സപ്തംബര്‍ 29 - ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

ഒക്ടോബര്‍ ഏഴ് - കര്‍ണാടക ഹൈക്കോടതി ജാമ്യം ഹര്‍ജി തള്ളി

ഒക്ടോബര്‍ 17 - സുപ്രീംകോടതി ജയലളിതയ്ക്ക് ജാമ്യം നല്‍കി

2015 മേയ് 11: സ്വത്ത് സാമ്പാദനകേസില്‍ ജയലളിതയ്ക്ക് സുപ്രീംകോടതി ജാമ്യം 

2016 ഡിസംബര്‍ അഞ്ച്: ജയലളിത അന്തരിച്ചു

2017 ഫെബ്രുവരി 14: ജയലളിതയെയും ശശികലയെയും വെറുതെ വിട്ട ഹൈക്കോടതി് വിധി സുപ്രീംകോടതി റദ്ദാക്കി. വിചാരണ കോടതി വിധി നിലനില്‍ക്കുമെന്ന് സുപ്രീംകോടതി