സ്വകാര്യ കമ്പനികളിലെ ലൈംഗിക അതിക്രമ കേസുകൾ വാർഷിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണമെന്ന് നിയമം


സ്വകാര്യ മേഖലയിലെ തൊഴില്‍ സ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ വലിയ ചുവടുവയ്പാണിതെന്ന് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി മേനകാ ഗാന്ധി പറഞ്ഞു.

ന്യൂഡല്‍ഹി: സ്വകാര്യ കമ്പനികളിലെ ലൈംഗിക അതിക്രമം സംബന്ധിച്ച കേസുകളെപ്പറ്റി കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്ന നിയമ ഭേദഗതി നിലവില്‍വന്നു. ഇതില്‍ വീഴ്ചവരുത്തുന്ന കമ്പനികള്‍ക്ക് പിഴയീടാക്കാനും നിയമം വ്യവസ്ഥചെയ്യുന്നു.

വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ ആവശ്യപ്രകാരമാണ് കമ്പനി നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ മേഖലയിലെ തൊഴില്‍ സ്ഥലത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ വലിയ ചുവടുവയ്പാണിതെന്ന് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി മേനകാ ഗാന്ധി പറഞ്ഞു.

നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് കമ്പനി ഡയറക്ടര്‍മാര്‍ക്ക് ഉത്തരവാദിത്വമുണ്ടായിരിക്കും. ഇതില്‍ വീഴ്ച വരുത്തിയാല്‍ കമ്പനിക്ക് പിഴ ചുമത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

Content Highlights: sexual harassment cases in annual report, Ministry of Corporate Affairs, companies act

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


kn balagopal

1 min

'സ്വാഭാവികമായി കുറഞ്ഞതല്ല, സംസ്ഥാനം കുറച്ചതുതന്നെയാണ്'; ഇന്ധനവിലയില്‍ കെ. എന്‍. ബാലഗോപാല്‍

May 22, 2022

More from this section




Most Commented