Dilip Walse Patil| Photo: twitter.com|Dwalsepatil
ന്യൂഡല്‍ഹി: മുതിര്‍ന്ന എന്‍.സി.പി നേതാവ് ദിലിപ് വല്‍സേ പാട്ടീല്‍ പുതിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയാവും. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ മുന്‍ പി.എ ആയ പാട്ടീല്‍ നിലവില്‍ താക്കറെ മന്ത്രിസഭയിലെ തൊഴില്‍, എക്സൈസ് മന്ത്രിയാണ്.
ഏഴ് തവണ എം.എല്‍.എ ആയിട്ടുള്ള അദ്ദേഹം പവാറിന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന അദ്ദേഹത്തിന്റെ പിതാവും പവാറിന്റെ അനുയായി ആയിരുന്നു.
നേരത്തെ കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന പാട്ടീല്‍ എന്‍.സി.പി രൂപവത്കരിച്ചതിന് പിന്നാലെ പവാറിനൊപ്പം ചേരുകയായിരുന്നു. നേരത്തെ നിയമസഭ സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുംബൈ മുന്‍ പോലീസ് കമ്മിഷണര്‍ പരംബീര്‍ സിങ് ഉന്നയിച്ച ആരോപണത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് നിലവിലെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജി വെച്ചിരുന്നു. ദേശ്മുഖിന് എതിരായ പരംബീര്‍ സിങ്ങിന്റെ ആരോപണങ്ങളില്‍ സി.ബി.ഐയോട് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം ആരംഭിക്കാന്‍ ബോംബെ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ദേശ്മുഖ് രാജി സമര്‍പ്പിച്ചത്.
Content Highlights: Dilip Walse Patil, Sharad Pawar Aide, To Be New Maharashtra Home Minister
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..