കൊല്‍ക്കത്ത: 50 തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അടുത്ത മാസം ബി.ജെ.പിയില്‍ ചേരുമെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. തൃണമൂല്‍ വിട്ട എം.എല്‍.എമാര്‍ തിരിച്ച് പാര്‍ട്ടിയില്‍ ചേരാന്‍ വരി നില്‍ക്കുകയാണെന്ന മന്ത്രി ജ്യോതിപ്രിയ മാലിക്കിന്റെ അവകാശവാദത്തെ തള്ളിക്കൊണ്ടാണ് ദിലീപ് ഘോഷിന്റെ പ്രതികരണം.
സംസ്ഥാനത്തെ ഒരു ബി.ജെ.പി. ബൂത്ത് പ്രസിഡന്റിനെയെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ത്താന്‍ മാലിക്കിനെ വെല്ലുവിളിക്കുന്നു. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ അവകാശവാദം സ്വീകരിക്കാമെന്നും ദിലീപ് ഘോഷ് പറഞ്ഞു.
എം.പിമാരും തൃണമൂല്‍ വിട്ട എം.എല്‍.എമാരും ഉള്‍പ്പെടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ച് പാര്‍ട്ടിയില്‍ ചേരുമെന്ന് ചെവ്വാഴ്ചയാണ് മാലിക് അവകാശപ്പെട്ടത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍മന്ത്രി സുവേന്ദു അധികാരി ഉള്‍പ്പെടെ ഒട്ടേറെ തൃണമൂല്‍ നേതാക്കാള്‍ അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
content highlights: Dilip Ghosh claims around 50 TMC MLAs to join BJP next month