തരൂർ ട്വീറ്റ് ചെയ്ത ചിത്രം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. അധ്യക്ഷ സ്ഥാനത്തേക്കുള്ള ദിഗ്‌വിജയ് സിംഗിന്റെ സ്ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്യുന്നതായി കൂടിക്കാഴ്ചയ്ക്ക് പിന്നാലെ തരൂര്‍ ട്വീറ്റ് ചെയ്തു. ശത്രുക്കളെ പോലെ പോരടിക്കില്ലെന്നും ഇതൊരു സൗഹൃദ മത്സരമായി കാണുമെന്ന് പരസ്പരം ഉറപ്പ് നല്‍കിയതായും തരൂര്‍ പറഞ്ഞു. ഇതോടെ ദിഗ്‌വിജയ് സിംഗിനൊപ്പം തരൂരും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായി.
'ഇന്ന് ഉച്ചയ്ക്കുശേഷം ദിഗ്‌വിജയ് സിംഗ് കാണാനെത്തിയിരുന്നു. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്തു. ശത്രുക്കളെ പോലെ പോരടിക്കില്ലെന്നും സഹപ്രവര്‍ത്തകര്‍ക്കിടയിലുള്ള സൗഹൃദ മത്സരമായി ഇതിനെ കാണുമെന്നും പരസ്പരം ഉറപ്പ് നല്‍കി. ആരുതന്നെ ജയിച്ചാലും കോണ്‍ഗ്രസിന്റെ വിജയമാണ് ഞങ്ങളുടെ ആഗ്രഹം' - തരൂര്‍ ട്വീറ്റ് ചെയ്തു.
മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രികൂടിയായ ദിഗ്‌വിജയ് സിങ് അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിര്‍ദേശ പത്രിക വെള്ളിയാഴ്ച സമര്‍പ്പിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. തരൂരും വെള്ളിയാഴ്ച തന്നെ പത്രിക നല്‍കിയേക്കും. ഒക്ടോബര്‍ 17-ന് നടക്കുന്ന അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം വെള്ളിയാഴ്ചയാണ്.
Content Highlights: digvijaya singh meets shashi tharoor


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..