അക്കാര്യം ആദ്യം ബി.ജെ.പി. നേതാക്കളെ ബോധ്യപ്പെടുത്തൂ; മോഹന്‍ ഭാഗവതിനോട് ദിഗ്‌വിജയ് സിങ്


ദിഗ്‌വിജയ് സിങ്| Photo: PTI

ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ മുസ്‌ലിങ്ങളെ വേര്‍തിരിച്ച് ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവര്‍ ഹിന്ദുത്വത്തിന് എതിരായാണ് പ്രവര്‍ത്തിക്കുന്നതെന്ന മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്. മുസ്‌ലിങ്ങളെ ഉപദ്രവിക്കുന്ന ബി.ജെ.പി. നേതാക്കളെയാണ് ആര്‍.എസ്.എസ്. മേധാവി ഇക്കാര്യം ആദ്യം ബോധ്യപ്പെടുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിന്റെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നടന്ന പരിപാടിക്കിടെ ആയിരുന്നു ഭാഗവതിന്റെ പരാമര്‍ശം. മുസ്‌ലിങ്ങള്‍ ആരും ഇവിടെ ജീവിക്കരുത് എന്ന് ഒരു ഹിന്ദു പറയുകയാണെങ്കില്‍, അയാള്‍ ഹിന്ദുവല്ല എന്നായിരുന്നു ഭാഗവതിന്റെ പരാമര്‍ശം. പശു വിശുദ്ധമൃഗമാണ്. എന്നാല്‍, മറ്റുള്ളവരെ ആക്രമിക്കുന്നവര്‍ ഹിന്ദുത്വത്തിന് എതിരായി പ്രവര്‍ത്തിക്കുന്നവരാണ്. ഇത്തരക്കാര്‍ക്കെതിരെ യാതൊരു പക്ഷഭേദവും കൂടാതെ നിയമസംവിധാനം നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനു പിന്നാലെയാണ് ഭാഗവതിന്റെ പ്രസ്താവനയോടുള്ള പ്രതികരണവുമായി ദിഗ്‌വിജയ് സിങ് രംഗത്തെത്തിയത്. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബി.ജെ.പി. നേതാക്കളെ ബോധ്യപ്പെടുത്താന്‍ ഭാഗവതിന് സാധിച്ചാല്‍ താന്‍ അദ്ദേഹത്തിന്റെ ആരാധകനായി മാറുമെന്നും സിങ് കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ വെറുപ്പു നിറച്ചു. അത് നീക്കം ചെയ്യുക എളുപ്പമല്ല. സരസ്വതി ശിശു മന്ദിര്‍ മുതല്‍ അതിന്റെ ബൗദ്ധിക പരിശീലനം വരെ, മുസ്‌ലിങ്ങള്‍ക്കെതിരെയുള്ള വെറുപ്പിന്റെ വിത്തുകള്‍ സംഘം പാകിക്കഴിഞ്ഞു. അത് നീക്കം ചെയ്യുക എളുപ്പമാകില്ല- ദിഗ്‌വിജയ് സിങ് പറഞ്ഞു.

പറഞ്ഞ കാര്യങ്ങളില്‍ വിശ്വസിക്കുന്നെന്ന് തെളിയിക്കാന്‍ മോഹന്‍ ഭാഗവതിനെ സിങ് വെല്ലുവിളിക്കുകയും ചെയ്തു. നിഷ്‌കളങ്കരായ മുസ്‌ലിങ്ങളെ ഉപദ്രവിച്ച ബി.ജെ.പി. നേതാക്കളെ ഉടന്‍ പദവിയില്‍നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കാനും നരേന്ദ്ര മോദിയില്‍നിന്നും യോഗി ആദിത്യനാഥില്‍നിന്നും അതിന് തുടക്കം കുറിക്കാനും സിങ് ആവശ്യപ്പെട്ടു.

content highlights: digvijay singh on rss chief mohan bhagawat's remark

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented