സഞ്ജയ് റാവത്ത് | ഫോട്ടോ: LSTV
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയെന്ന ബിജെപി ആരോപണത്തിന് മറുപടിയുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. കോവിഡിനെതിരെ നടക്കുന്നത് രാഷ്ട്രീയ യുദ്ധമല്ല, പകരം ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാനുള്ള യുദ്ധമാണെന്ന് റാവത്ത് പറഞ്ഞു.
രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെങ്കിലും രോഗം ഭേദമാകുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. എന്റെ അമ്മയ്ക്കും സഹോദരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അവരെല്ലാം രോഗമുക്തി നേടി. മഹാരാഷ്ട്രയിലെ നിരവധി പേര്‍ ഇപ്പോഴം രോഗമുക്തി നേടുകയാണ്. ചേരിപ്രദേശമായ ധാരാവിയിലടക്കം സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. മുംബൈ കോര്‍പ്പറേഷന്‍ പ്രര്‍ത്തനങ്ങളെ ലോകാരോഗ്യസംഘനയും അഭിനന്ദിച്ചു- റാവത്ത് പറഞ്ഞു.
ഈ മികച്ച പ്രവര്‍ത്തനങ്ങളൊന്നും വകവെയ്ക്കാതെ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എനിക്കവരോട് ചോദിക്കാനുള്ളത് ഭാഭിജി പപ്പടം കഴിച്ചതുകൊണ്ടാണോ അവര്‍ രോഗമുക്തി നേടിയത് എന്നാണ്. ഇതൊരു രാഷ്ട്രീയ യുദ്ധമല്ല, എന്നാല്‍ കോവിഡില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാനുള്ള യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്രയില്‍ കോവിഡ് നിയന്ത്രണവിധേയമായെന്ന് കാണിക്കാന്‍ പരിശോധനകള്‍ കുറച്ചുവെന്നായിരുന്നു പാര്‍ലമെന്റില്‍ അര്‍ജുന്‍ റാം മേഘ്വാള്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ആരോപിച്ചത്. ഇതിനെതിരെയാണ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്.
കോറാണ വൈറസിനെ ചെറുക്കാൻ കഴിവുള്ളതാണെന്ന് അവകാശപ്പെട്ട് 'ഭാഭിജി' എന്ന പേരിൽ ഒരു പപ്പടം വിപണിയിലിറക്കിയിരുന്നു. കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാളാണ് ഇത്തരമൊരു പപ്പടം വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ പപ്പടത്തെക്കുറിച്ചാണ് സഞ്ജയ് റാവത്ത് സൂചിപ്പിച്ചത്.
Content Highlights: "Did People Recover By Eating Bhabhi Ji Ke Papad?" Shiv Sena's Dig At BJP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..