രാജ്‌നാഥ് സിങ് | Photo : ANI
ജോധ്പുര്‍: രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ ചൈനയ്ക്ക് ഒരുകാരണവശാലും പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. രാജ്യസുരക്ഷാസംബന്ധിയായ വിഷയങ്ങള്‍ രാഷ്ട്രീയവത്കരിക്കരുതെന്നും അത്തരം വിഷയങ്ങളില്‍ അസത്യപ്രസ്താവനകള്‍ പ്രചരിപ്പിക്കരുതെന്നും എല്ലാ രാഷ്ട്രീയകക്ഷികളോടും രാജ്‌നാഥ് സിങ് അഭ്യര്‍ഥിക്കുകയും ചെയ്തു. വിമര്‍ശനങ്ങളും വിശ്വാസപ്രമാണങ്ങളും ഏതു വിധത്തിലായാലും രാജ്യത്തേക്കുള്ള ഒരു നുഴഞ്ഞുകയറ്റവും ഇന്ത്യ അനുവദിക്കില്ലെന്നും അദ്ദേഹം ശനിയാഴ്ച പ്രസ്താവിച്ചു.
ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കുമാണ് സര്‍ക്കാര്‍ പ്രാഥമിക പരിഗണന നല്‍കുന്നതെന്നും രാജ്യത്തിന്റെ ശാന്തിയും ഐക്യവും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് തക്കതായ തിരിച്ചടി നല്‍കുമെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി. രാജ്യത്തേക്ക് നിരവധി നുഴഞ്ഞുകയറ്റശ്രമങ്ങള്‍ നടക്കുന്നതായും ഈ വിഷയം തങ്ങള്‍ രണ്ടോമൂന്നോ പേര്‍ക്ക് മാത്രമാണ് അറിവുള്ളതെന്നും അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരം പരസ്യപ്പെടുത്താനാകില്ലെന്നും പറഞ്ഞ രാജ്‌നാഥ് സിങ് ശത്രുക്കളെ ഒരുതരത്തിലും രാജ്യത്ത് നുഴഞ്ഞുകയറാന്‍ ഇടയാക്കില്ലെന്നും ഉറപ്പുനല്‍കി. രാഷ്ട്രീയപ്രവര്‍ത്തകര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ അന്തരമുണ്ടെന്ന് പറയാറുണ്ടെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത് പ്രാവര്‍ത്തികമാക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സേനാവിഭാഗങ്ങള്‍ ആധുനിക യുദ്ധോപകരണങ്ങളാല്‍ സജ്ജമാണെന്നും ഭാവി ഭീഷണികളെ നേരിടാന്‍ എല്ലാവിധത്തിലും തയ്യാറാണെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി. യുദ്ധോപകരണങ്ങള്‍ തദ്ദേശീയമായി വികസിപ്പിക്കാനും നിര്‍മിക്കാനും വേണ്ട സജ്ജീകരണങ്ങള്‍ക്കായി പ്രതിരോധമന്ത്രാലയം നിരവധി പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഫലമായി പ്രതിരോധഉപകരണങ്ങള്‍ കയറ്റുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും മികച്ച 25 രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയതായും അദ്ദേഹം പറഞ്ഞു. ഈ പതിറ്റാണ്ടിന്റെ ഒടുവില്‍ പ്രതിരോധഉപകരണങ്ങളുടെ കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്തമാകുമെന്നും അദ്ദേഹം അറിയിച്ചു.
Content Highlights: Rajnath Singh, Defence Minister, China, Infiltrate, Territory


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..