ഷിംല: ഹിമാചല്‍ പ്രദേശിന് ഇനി മുതല്‍ രണ്ട് തലസ്ഥാനം. ഷിംലയ്ക്ക് പുറമെ ധര്‍മ്മശാലയെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മുഖ്യമന്ത്രി വീരഭദ്ര സിങ് ഈ നാടകീയ പ്രഖ്യാപനം നടത്തിയത്.

70 ലക്ഷത്തോളം ജനസംഖ്യയുണ്ട് ധര്‍മ്മശാലയില്‍. ധര്‍മ്മശാലയ്ക്ക് തലസ്ഥാന പദവി കിട്ടുന്നതോടെ താഴ് വരയിലുള്ള കംഗ്ര, ചംബ, ഹമീര്‍പുര്‍, ഉണ ജില്ലകളിലുള്ളവര്‍ക്ക് ഇനി കാര്യങ്ങള്‍ക്കായി ഷിംല വരെ നീണ്ട യാത്ര വേണ്ടിവരില്ലെന്ന് മുഖ്യമന്ത്രി വീരഭദ്ര സിങ് പറഞ്ഞു.

2005 ല്‍ വീരഭദ്രസിങ് മുഖ്യമന്ത്രിയായിരിക്കെയാണ് ആദ്യമായി നിയമസഭയുടെ ശീതകാലസമ്മേളനം 2005 ഡിസംബറില്‍ ഷിംലയ്ക്ക് പുറത്ത് നടത്തിയത്.