ചെന്നൈ: ഇറുക്കുമതി ചെയ്ത ആഡംബര കാറിന്‌ പ്രവേശന നികുതി ഒഴിവാക്കിത്തരണമെന്ന് നടന്‍ ധനുഷും കോടതിയില്‍ ആവശ്യപ്പെട്ടു.

ധനുഷ് 2015ല്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ മദ്രാസ് ഹൈക്കോടതി നാളെ വിധി പറയും.

സമാന കേസില്‍ നടന്‍ വിജയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ജഡ്ജി എസ്.എം സുബ്രഹ്‌മണ്യം തന്നെയാണ് കേസ് പരിഗണിക്കുന്നത്. 

കേസില്‍ വിജയ് നല്‍കിയ ഹര്‍ജി തള്ളുകയും നടന് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് ഉത്തരവിട്ടിരുന്നത്.