നിര്‍ദ്ദേശം മറികടന്ന് വിമാനം റണ്‍വേയിലേക്ക് കയറി, പൈലറ്റിന് സസ്‌പെന്‍ഷന്‍


സംഭവത്തിന് ശേഷം ഇരു പൈലറ്റിനും ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

representative image, courtesy; AP

ന്യൂഡല്‍ഹി: നിര്‍ദ്ദേശം മറികടന്ന് വിമാനം റണ്‍വേയിലേക്ക് കയറ്റിയതിന് എയര്‍ ഏഷ്യ ഇന്ത്യ പൈലറ്റിനെ വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) സസ്‌പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. 2019 നവംബര്‍ അഞ്ചിന് മുംബൈ എയര്‍പോര്‍ട്ടിലായിരുന്നു പൈലറ്റിന്റെ കുറ്റകരമായ അനാസ്ഥ.

മുംബൈ വിമാനത്താവളത്തില്‍നിന്ന് ഇന്‍ഡോറിലേക്കുള്ള എയര്‍ ഏഷ്യ IAD374 വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നല്‍കിയ നിര്‍ദ്ദേശം പൈലറ്റ് അനുസരിച്ചില്ലെന്ന് ഡിജിസിഎ അന്വേഷണത്തില്‍ കണ്ടെത്തി. വിമാനം റണ്‍വേ 32ലെ ഹോള്‍ഡിങ് പോയന്റില്‍ തന്നെ നില്‍ക്കാന്‍ നല്‍കിയ നിര്‍ദേശം മറികടന്ന് അനുമതി ലഭിക്കാതെ പൈലറ്റ് വിമാനം മുന്നോട്ടെടുക്കുകയായിരുന്നു. സഹപൈലറ്റ് എടിസി നിര്‍ദ്ദേശം കൃത്യമായി ധരിപ്പിച്ചിട്ടും മുഖ്യ പൈലറ്റ് നിര്‍ദ്ദേശം മറികടന്നെന്നും ഡിജിസിഎ അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തിന് ശേഷം ഇരു പൈലറ്റിനും ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയില്‍ മുഖ്യ പൈലറ്റ് തെറ്റ് സമ്മതിക്കുകയും ചെയ്തു. ഇതോടെയാണ് പൈലറ്റിന്റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ ഡിജിസിഎ തീരുമാനിച്ചത്.

Content Highlights; DGCA suspends pilot of AirAsia India flight for runway incursion

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented