18 ദിവസത്തിനിടെ എട്ടുതവണ സാങ്കേതിക തകരാറുകള്‍; സ്‌പൈസ് ജെറ്റിന് ഡി.ജി.സി.എയുടെ നോട്ടീസ് 


Photo: ANI

ന്യൂഡല്‍ഹി: പതിനെട്ടുദിവസത്തിനിടെ എട്ട് സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) കാരണംകാണിക്കല്‍ നോട്ടീസ് അയച്ചു. 1937-ലെ എയര്‍ ക്രാഫ്റ്റ് നിയമം അനുശാസിക്കുംവിധത്തില്‍ സുരക്ഷിതവും കാര്യക്ഷമവും ആശ്രയിക്കാവുന്നതുമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ സ്‌പൈസ് ജെറ്റ് പരാജയപ്പെട്ടെന്ന് ഡി.ജി.സി.എ. പറഞ്ഞു.

ചൊവ്വാഴ്ച ചൈനയിലെ ചോങ് ക്വിങ്ങിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റിന്‍റെ ചരക്ക് വിമാനം കൊല്‍ക്കത്തയിലേക്ക് തിരിച്ചുപറന്നിരുന്നു. വിമാനത്തിന്റെ വെതര്‍ റഡാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന കാര്യം പറന്നുയര്‍ന്നതിന് പിന്നാലെ പൈലറ്റുമാര്‍ക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ചൊവ്വാഴ്ച തന്നെ മറ്റു രണ്ടുവിമാനങ്ങളിലും സാങ്കേതിക തകരാറുകള്‍ കണ്ടെത്തുകയും നിലത്തിറക്കുകയും ചെയ്തിരുന്നു.

ജൂലൈ രണ്ടിന് ജബല്‍പുറിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം, കാബിനില്‍നിന്ന് പുകയുയര്‍ന്നതിന് പിന്നാലെ ഡല്‍ഹിയില്‍ തിരിച്ചിറക്കിയിരുന്നു. വിമാനം അയ്യായിരം അടി ഉയരത്തില്‍ പറക്കവേയാണ് പുകയുയര്‍ന്നത് കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

ജൂണ്‍ 24, 25 തീയതികളില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ തിരിച്ചിറക്കേണ്ടിവന്നിരുന്നു. ജൂണ്‍ 19-ന് പട്‌നയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ എന്‍ജിന് തീപിടിച്ചതിന് പിന്നാലെ നിലത്തിറക്കിയിരുന്നു.

Content Highlights: dgca issues show cause notice to spice jet

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented