ഫ്‌ളാറ്റുകള്‍ നല്‍കില്ല; റോഹിംഗ്യന്‍ അഭയാര്‍ഥി വിഷയത്തില്‍ മന്ത്രി പറഞ്ഞത് തിരുത്തി കേന്ദ്രം


എല്ലാ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കും ഡല്‍ഹിയില്‍ താമസസൗകര്യം ഒരുക്കുമെന്ന് നേരത്തെ കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രഖ്യാപിച്ചിരുന്നു.

ഡൽഹിയിലെ റോഹിങ്ക്യൻ അഭയാർത്ഥി കേന്ദ്രം | Photo: PTI

ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി നടത്തിയ പ്രഖ്യാപനത്തില്‍ വ്യക്തത വരുത്തി കേന്ദ്രം. റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി ഡല്‍ഹിയില്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അനധികൃത കുടിയേറ്റക്കാരായ വിദേശികളെ തിരിച്ചയക്കുംവരെ നിയമപരമായി തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിക്കും. നിലവിലുള്ള സ്ഥലം തടങ്കല്‍ പാളയമായി ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. വളരെ പെട്ടെന്നുതന്നെ അതിനുള്ള നിര്‍ദ്ദേശങ്ങള്‍ അവര്‍ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു.

എല്ലാ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കും ഡല്‍ഹിയില്‍ താമസസൗകര്യം ഒരുക്കുമെന്ന് നേരത്തെ കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയിലെ ബക്കര്‍വാല പ്രദേശത്ത് ഫ്‌ളാറ്റുകള്‍ നല്‍കുമെന്നും ഡല്‍ഹി പോലീസിന്റെ സുരക്ഷ ഉറപ്പാക്കുമെന്നുമായിരുന്നു കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ ഇതില്‍ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. റോഹിംഗ്യന്‍ മുസ്‌ലിങ്ങള്‍ നിലവിലുള്ള സ്ഥലത്തുതന്നെ തുടരുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ വേണ്ടി ഡല്‍ഹി സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Content Highlights: Detention Centre for Outsiders till Deportation': MHA Objects to Reports of Delhi Flats to Rohingyas


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented