എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നല്‍കുന്ന പാലിയേറ്റീവ് കെയറിന്റെ വിശദാംശം കൈമാറണം- സുപ്രീം കോടതി


ബി. ബാലഗോപാല്‍/മാതൃഭൂമി 

endosulfan

കാസർകോട്: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നല്‍കുന്ന സാന്ത്വന പരിചരണത്തിന്റെ (പാലിയേറ്റിവ് കെയര്‍) വിശദശാംശം കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആണ് നിര്‍ദേശം നല്‍കിയത്.

ക്യാന്‍സര്‍ രോഗികള്‍ ഉള്‍പ്പടെയുള്ള എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സാന്ത്വന പരിചരണത്തിനായി വിദൂര സ്ഥലങ്ങളില്‍ പോകേണ്ടിവരുന്നുവെന്ന് ഇരകള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പി എസ് സുധീര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. ഇത് കടുത്ത പ്രയാസമാണ് സൃഷ്ടിക്കുന്നത്. ടാറ്റ നിര്‍മ്മിച്ച കാസര്‍കോട് ചട്ടഞ്ചാല്‍ തെക്കിലെ ആശുപത്രി നിലവില്‍ സര്‍ക്കാരിന് കൈമാറിയിരിക്കുകയാണ്. 550 കിടക്കകളുള്ള ആശുപത്രിയാണിത്. ഈ ആശുപത്രിയില്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായുള്ള സാന്ത്വന പരിചരണ വിഭാഗം ആരംഭിക്കണമെന്നും സുധീര്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഇരകള്‍ക്ക് നല്‍കുന്ന സാന്ത്വന പരിചരണത്തിന്റെ വിശദശാംശം കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്.

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ഇരകളില്‍ 98 ശതമാനത്തില്‍ അധികം പേര്‍ക്കും ദുരിതാശ്വാസ സഹായം വിതരണം ചെയ്തതായി സംസ്ഥാന ചീഫ് സെക്രട്ടറി ഡോ വി പി ജോയ്ക്ക് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ കോടതിയെ അറിയിച്ചു. 47 പേര്‍ക്ക് മാത്രമേ ഇനി നഷ്ടപരിഹാരം നല്‍കാനുള്ളൂവെന്ന്. ഇതില്‍ നഷ്ടപരിഹാരത്തിന് അര്‍ഹരായ 22 ഇരകളെ ഇത് വരെ കണ്ടെത്താനായിട്ടില്ല. മറ്റ് 25 പേരുടെ അപേക്ഷകള്‍ കളക്ടറേറ്റിലും, വില്ലേജ് ഓഫീസിലും പരിശോധിച്ച് വരികയാണെന്ന് അദ്ദേഹം സുപ്രീം കോടതിയെ അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മൂന്ന് മാസത്തിനുള്ളില്‍ അഞ്ച് ലക്ഷം രൂപവീതമുള്ള നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് 2017 ജനുവരി പത്തിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ നഷ്ടപരിഹാര വിതരണം നടക്കുന്നില്ലെന്ന് ആരോപിച്ച് ഇരകള്‍ 2019-ല്‍ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ചെയ്തിരുന്നു. തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് 2019 ജൂലൈയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതേസമയം ഇതുവരെയും തങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എട്ട് എന്‍ഡോസള്‍ഫാന്‍ ഇരകളാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Content Highlights: Details of palliative care given to endosulfan victims should be handed over- Supreme Court

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented