Photo | ANI
ജയ്പുര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ സച്ചിന്‍ പൈലറ്റ് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്കിടയിലും വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി അശോക് ഗഹ്‌ലോതിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെഹ്‌ലോത്തിനെ സുഹൃത്തെന്ന് വിശേഷിപ്പിച്ചാണ് ചടങ്ങില്‍ മോദി പ്രസംഗിച്ചത്.
നിരവധി രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലൂടെ കടന്നുപോകുന്ന ഈ സമയത്തും വികസനപ്രവൃത്തികള്‍ക്കായി സമയം കണ്ടെത്തുകയും റെയില്‍വേ പരിപാടികളില്‍ പങ്കെടുക്കയും ചെയ്ത ഗെഹ്‌ലോട്ടിന് എന്റെ പ്രത്യേകമായ നന്ദി അറിയിക്കുന്നു', മോദി പറഞ്ഞു.
വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മോദി വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തത്. ജയ്പുര്‍ ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ചായിരുന്നു വന്ദേ ഭാരത് ഉദ്ഘാടന പരിപാടി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര തുടങ്ങിയവരും പരിപാടിയില്‍ സന്നിഹിതരായിരുന്നു.
രാജസ്ഥാനില്‍ ബി.ജെ.പി. സര്‍ക്കാര്‍ ഭരിച്ചിരുന്ന കാലത്തെ അഴിമതികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സച്ചിന്‍ പൈലറ്റ് നേരത്തേ ഗെഹ്‌ലോത്തിനെതിരേ രംഗത്തുവന്നിരുന്നു. പല തവണ സച്ചിന്‍ ഇതു സംബന്ധിച്ച ആവശ്യമുയര്‍ത്തിയിട്ടും ഗെഹ്‌ലോത്ത് ഗൗനിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഈ ആവശ്യത്തിന്മേല്‍ സച്ചിന്‍ നിരാഹാരമാരംഭിച്ചു.
Content Highlights: despite political crises, he came, pm modi praised ashok gehlot


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..