അലഹാബാദ് ഹൈക്കോടതി | File Photo: AFP
ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരായ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് അലഹാബാദ് ഹൈക്കോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ ആക്ഷേപകരമായ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട വ്യക്തിക്കെതിരായ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ജസ്റ്റിസുമാരായ അശ്വിനി കുമാര്‍ മിശ്ര, രാജേന്ദ്ര കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് മുംതാസ് മന്‍സൂരിക്കെതിരേ ഉത്തര്‍ പ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാന്‍ വിസമ്മതിച്ചത്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ അത് പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും എതിരേ നടത്തുന്ന അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്ക് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 504, ഐ.ടി. ആക്ടിലെ 64 എന്നി വകുപ്പുകള്‍ പ്രകാരമാണ് മുംതാസ് മന്‍സൂരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Content Highlights: derogatory remarks against prime minister does not under freedom of expression- allahabad high court
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..