ന്യൂഡല്‍ഹി: ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ശിവസേന. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി ആവശ്യമുന്നയിക്കേണ്ട കാര്യമില്ല. അത് സ്വാഭാവികമായും ശിവസേനയ്ക്ക് അവകാശപ്പെട്ടതാണ്. ആ സ്ഥാനം തങ്ങള്‍ക്കുതന്നെ ലഭിക്കണമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.

മോദി മന്ത്രിസഭയില്‍ ശിവസേനയ്ക്കുള്ളത് ഒരു മന്ത്രിയാണ്. മന്ത്രിസ്ഥാനവും വകുപ്പും സംബന്ധിച്ചും ശിവസേനയ്ക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്‍ഡിഎയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേനയ്ക്ക് 18 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. 

ബിജെപിയുമായി ഇടഞ്ഞ് രൂക്ഷവിമര്‍ശനവുമായി നിലകൊണ്ട ശിവസേന തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപിയുമായി വീണ്ടും സഖ്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു.

Content Highlights: Deputy Speaker post natural claim, Shiv Sena, Sanjay Raut, bjp