'ഹര്‍ ഘര്‍ തിരംഗ'; പത്ത് ദിവസത്തിനിടെ തപാല്‍വകുപ്പ് വിറ്റഴിച്ചത് ഒരു കോടിയിലേറെ ദേശീയ പതാകകള്‍


ഫോട്ടോ - പി.ടി.ഐ

ന്യൂഡല്‍ഹി: എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തില്‍ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താനുള്ള 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിന്റെ ഭാഗമായി തപാല്‍ വകുപ്പ് ഒരു കോടിയിലേറെ പതാകകള്‍ വിറ്റഴിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് രാജ്യത്തുടനീളം ഇത്രയധികം പതാകകള്‍ വിറ്റഴിച്ചതെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അറിയിച്ചു.

തപാല്‍ വകുപ്പിന് കീഴിലുള്ള ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകള്‍ മുഖേനയും ഓണ്‍ലൈന്‍ വഴിയുമാണ് വില്‍പ്പന നടന്നത്. ഓഗസ്റ്റ് 15 വരെ വില്‍പ്പന തുടരും. ഇ-പോസ്റ്റ് ഓഫീസ് സൗകര്യം വഴി മാത്രം 1.75 ലക്ഷം പതാകകള്‍ ഓണ്‍ലൈനായി വിറ്റഴിച്ചു. പതാകയുടെ ഓണ്‍ലൈന്‍ ഡെലിവറി രാജ്യത്തുടനീളം സൗജന്യമാണ്. ഒരു പതാകയ്ക്ക് 25 രൂപ നിരക്കിലായിരുന്നു വില്‍പ്പനയെന്നും കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അറിയിച്ചു.

അടുത്തുള്ള പോസ്റ്റ് ഓഫീസുകളില്‍ എത്തിയോ ഇ-പോസ്റ്റ് ഓഫീസ് വെബ്‌സൈറ്റ് വഴിയോ പതാക വാങ്ങി ജനങ്ങള്‍ക്ക് 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനിന്റെ ഭാഗമാകാം. ദേശീയ പതാകയ്‌ക്കൊപ്പമുള്ള സെല്‍ഫി www.harghartiranga.com എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്ത് പുതിയ ഇന്ത്യയുടെ വലിയ ആഘോഷത്തില്‍ പങ്കാളികളായി രജിസ്റ്റര്‍ ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Department Of Posts Sells Over 1 Crore National Flags In 10 Days


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022

Most Commented