നോട്ട് അസാധുവാക്കല്‍ അഴിമതിക്കെതിരായ കൈപ്പേറിയ ഔഷധമായിരുന്നുവെന്ന് മോദി


'ചിതലിനെ നശിപ്പിക്കാന്‍ നാം വിഷമാണ് ഉപയോഗിക്കുന്നത്. അതുപോലെ രാജ്യത്തെ അഴിമതി ഇല്ലാതാക്കാന്‍ കൈപ്പേറിയ മരുന്ന് നല്‍കേണ്ടിവന്നു. വീട്ടിലെ കിടക്കയ്ക്കടിയിലും ഓഫീസിലും ഫാക്ടറികളിലും കള്ളപ്പണം സൂക്ഷിച്ചിരുന്നവര്‍ ഇന്ന് നികുതി അടയ്ക്കുന്നു.'

ജാബുവ (മധ്യപ്രദേശ്): രാജ്യത്തെ അഴിമതി ഇല്ലാതാക്കാനും കള്ളപ്പണം ബാങ്കുകളില്‍ എത്തിക്കാനും താന്‍ നല്‍കിയ കൈപ്പേറിയ ഔഷധമായിരുന്നു നോട്ട് അസാധുവാക്കലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപോലും ജയിക്കില്ലെന്ന് ഉറപ്പാക്കുംവിധം വിവേകത്തോടെ വോട്ടുചെയ്യണമെന്ന് അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.

ചിതലിനെ നശിപ്പിക്കാന്‍ നാം വിഷമാണ് ഉപയോഗിക്കുന്നത്. അതുപോലെ രാജ്യത്തെ അഴിമതി ഇല്ലാതാക്കാന്‍ കൈപ്പേറിയ മരുന്ന് നല്‍കേണ്ടിവന്നു. വീട്ടിലെ കിടക്കയ്ക്കടിയിലും ഓഫീസിലും ഫാക്ടറികളിലും കള്ളപ്പണം സൂക്ഷിച്ചിരുന്നവര്‍ ഇന്ന് നികുതി അടയ്ക്കുന്നു. അത്തരത്തില്‍ ലഭിക്കുന്ന നികുതിപ്പണം പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്.

പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം രാജ്യത്തെ 14 കോടി ജനങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ ജാമ്യമില്ലാതെ വായ്പ നല്‍കി. നാലു വര്‍ഷംകൊണ്ട് മോദി സര്‍ക്കാര്‍ കൈവരിച്ച നേട്ടം സ്വന്തമാക്കാന്‍ കോണ്‍ഗ്രസിന് പത്തു വര്‍ഷമെങ്കിലും വേണ്ടിവരും. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്തെ അവസ്ഥ എന്തായിരുന്നു. സംസ്ഥാനത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാത്ത സര്‍ക്കാരിനെ ഇനി മധ്യപ്രദേശിന് വേണ്ട.

2022 ഓടെ രാജ്യത്തെ എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എ സര്‍ക്കാര്‍ റിമോട്ട് കണ്‍ട്രോളിലൂടെ 'മാഡം' നിയന്ത്രിച്ചിരുന്ന സര്‍ക്കാര്‍ ആയിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മധ്യപ്രദേശിലും കേന്ദ്രത്തിലും അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തിന്റെ വികസനത്തിന് ഇരട്ട എന്‍ജിന്‍ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022

More from this section




Most Commented