'സര്‍ക്കാരിന് സ്വന്തംനിലയ്ക്ക് നോട്ട് നിരോധിക്കാനാവില്ലെന്ന് വാദം; പരിഗണിക്കുന്നത് 60-ഓളം ഹര്‍ജികള്‍


സ്വന്തം ലേഖകന്‍

നോട്ട് നിരോധന വിഷയത്തില്‍ ഭരണഘടനാ ബെഞ്ച് വാദം തുടങ്ങി

നോട്ട് നിരോധിച്ച സമയത്ത് ഡൽഹിയിലെ എടിഎമ്മിന് മുന്നിൽ വരിനിൽക്കുന്നവർ | File Photo - PTI

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സെന്‍ട്രല്‍ ബോര്‍ഡ് ശുപാര്‍ശചെയ്യാതെ സര്‍ക്കാരിന് സ്വന്തംനിലയ്ക്ക് കറന്‍സി നോട്ടുകള്‍ നിരോധിക്കാനാവില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം സുപ്രീംകോടതിയില്‍.

ബാങ്ക് നോട്ടുകള്‍ നിയന്ത്രിക്കാനുള്ള അവകാശം റിസര്‍വ് ബാങ്കിന് മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 2016 നവംബര്‍ എട്ടിന് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുടെ സാധുത പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനത്തിന്റെ നിയമസാധുത ചോദ്യംചെയ്യുന്ന അറുപതോളം ഹര്‍ജികളിലാണ് ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗബെഞ്ച് വ്യാഴാഴ്ച വാദമാരംഭിച്ചത്.



നിയമത്തെ നോക്കുകുത്തിയാക്കിയുള്ള നടപടിയാണ് നോട്ട് നിരോധനത്തിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നും തീരുമാനമെടുത്ത രീതി റദ്ദാക്കണമെന്നും ചിദംബരം പറഞ്ഞു. രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും ബാധിക്കുന്ന സാമ്പത്തികതീരുമാനമായിരുന്നു അത്. റിസര്‍വ് ബാങ്ക് നിയമത്തിലെ 26-ാം വകുപ്പ് പ്രയോഗിച്ചാണ് നോട്ടുകള്‍ പിന്‍വലിച്ചത്. എന്നാല്‍, ചില സീരീസിലുള്ള നോട്ടുകള്‍ മാത്രം പിന്‍വലിക്കാനേ സര്‍ക്കാരിന് 26(2) വകുപ്പ് പ്രകാരം അധികാരമുള്ളൂവെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. നോട്ട് നിരോധിക്കുംമുമ്പ് അതിന്റെ ഭീകരമായ ആഘാതം വിലയിരുത്തിയില്ല.

പ്രതിമാസം 300 കോടി നോട്ടുകള്‍ അച്ചടിക്കാന്‍ മാത്രമേ സര്‍ക്കാരിന്റെ പ്രസ്സുകള്‍ക്ക് ശേഷിയുള്ളൂ എന്നിരിക്കെ 2300 കോടി നോട്ടുകളാണ് പിന്‍വലിച്ചത്. രാജ്യത്തെ 2.15 ലക്ഷം എ.ടി.എമ്മുകള്‍ പുതിയ നോട്ടുകളെ ഉള്‍ക്കൊള്ളുംവിധം സജ്ജമാക്കേണ്ടിവരുമെന്ന് സര്‍ക്കാര്‍ ആലോചിച്ചില്ല. ബാങ്കുകളില്‍ മൂന്നില്‍ രണ്ടുഭാഗവും നഗരത്തിലാണുള്ളത്. മൂന്നിലൊന്ന് മാത്രമേ ഗ്രാമങ്ങളിലുള്ളൂവെന്നതും പരിഗണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കള്ളനോട്ട്, കള്ളപ്പണം, ഭീകരവാദം എന്നിവയെ നിയന്ത്രിക്കാനാണ് നോട്ടുകള്‍ നിരോധിച്ചത്. എന്നാല്‍, ലക്ഷ്യം സാധിക്കാനും കഴിഞ്ഞില്ല. തിരിച്ചെത്തിയ 15.31 ലക്ഷം കോടി രൂപയില്‍ 43 കോടി മാത്രമായിരുന്നു കള്ളനോട്ടുകളെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഭീകരവാദവും ചെറുക്കാനായില്ല. ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കുന്നത് തടയാന്‍ പ്രത്യേക ഏജന്‍സിയുണ്ടാക്കുമെന്നാണ് ഈയിടെ ആഭ്യന്തരമന്ത്രി പറഞ്ഞത്. കള്ളനോട്ടാണ് ഭീകരപ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കാന്‍ ഉപയോഗിക്കുന്നത് എന്നതിന് തെളിവുമില്ലെന്ന് ചിദംബരം പറഞ്ഞു. അടുത്തയാഴ്ച വാദം തുടരും.

Content Highlights: Demonetisation Supreme Court P Chidambaram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented