നിതിൻ ഗഡ്കരി| Photo: PTI
ന്യൂഡല്‍ഹി: ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ 2023-ല്‍ യാഥാര്‍ഥ്യമാകുന്നതോടെ കേന്ദ്ര സർക്കാരിന് ടോള്‍ ഇനത്തില്‍ പ്രതിമാസം 1000 കോടി മുതല്‍ 1500 കോടിരൂപ വരെ ലഭിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത- ഹൈവേയ്‌സ് വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി.
ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ നിര്‍മാണം പൂര്‍ത്തിയായി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതോടെ എല്ലാ മാസവും നമുക്ക് 1000-1500 കോടി രൂപ ടോള്‍വരുമാനം ലഭിക്കും-വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്കു നല്‍കിയ അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ(എന്‍.എച്ച്.എ.ഐ.) വരുമാനം സൃഷ്ടിക്കാനുള്ള സ്വര്‍ണഖനിയാണെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. 2023 മാര്‍ച്ചോടെ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരത് മാല പരിയോജനയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായാണ് ഇത് നിര്‍മിക്കുന്നത്.
ഡല്‍ഹി, ഹരിയാണ, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഈ എട്ടുവരിപ്പാത, ഡല്‍ഹിക്കും മുംബൈയ്ക്കും ഇടയിലുള്ള യാത്രാസമയം 24 മണിക്കൂറില്‍നിന്ന് 12 മണിക്കൂറായി കുറയ്ക്കുമെന്നാണ് കരുതുന്നത്.
content highlights: delhi-mumbai express way: will get 1000-1500 crore revenue per month - nitin gadkari
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..