ന്യൂഡല്‍ഹി: പൊടിക്കാറ്റ്, കനത്ത മഴ കൂട്ടത്തില്‍ ശക്തമായ കാറ്റും, ഡല്‍ഹി നിവാസികളെ ആകെ വലച്ച് വളരെ പെട്ടന്നാണ് കാലാവസ്ഥ തകിടം മറിഞ്ഞത്. 

കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള 18 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. 

delhi rainവൈകിട്ട് അഞ്ചുമണിയോടെ ആകാശം മേഘങ്ങള്‍ നിറഞ്ഞ് കറുത്തിരുണ്ടു. തൊട്ടുപിന്നാലെ  കനത്ത മഴ ആരംഭിച്ചു. കൂടെ മരുഭൂമിയിലെന്നപോലെ പൊടിക്കാറ്റും തുടങ്ങി. 

ഡല്‍ഹിയില്‍ 70-80 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.