ശാന്തിയും സാഹോദര്യവുമാണ് നമ്മുടെ മുഖമുദ്ര: സമാധാന ആഹ്വാനവുമായി പ്രധാനമന്ത്രി


courtesy: Twitter|ChhattisgarhCMO

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കലാപം രൂക്ഷമാകുന്നതിനിടെ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനവും ഐക്യവുമാണ് നമ്മുടെ ധര്‍മചിന്തയുടെ കേന്ദ്രമെന്നും എല്ലായ്‌പ്പോഴും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഡല്‍ഹിയിലെ സഹോദരി സഹോദരന്മാരോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു. എത്രയും പെട്ടെന്ന് തന്നെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും മോദി പറഞ്ഞു.

ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന സ്ഥിതിഗതികളേപ്പറ്റി വിലയിരുത്തിയെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറയുന്നു. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പോലീസും മറ്റ് ഏജന്‍സികളും പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

Content Highlights: Delhi violence; PM Modi appeals to maintain peace and brotherhood

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented