ഡല്‍ഹി പോലീസിന് ഹൈക്കോടതിയുടെ നോട്ടീസ്: ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാകണം


ജുഡീഷ്യല്‍ അന്വേഷണത്തിന് പുറമേ സേനയെ വ്യന്യസിക്കണം, അക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയിലുള്ളത്

-

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഡല്‍ഹി പോലീസിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് മുരളീധര്‍ അധ്യക്ഷനായ ബെഞ്ചാണ്‌ ഹര്‍ജി പരിഗണിക്കുന്നത്. ഡല്‍ഹിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാരജാകണമെന്നും ജസ്റ്റിസ് മുരളീധര്‍ ഉത്തരവിട്ടിട്ടുണ്ട്.

ജുഡീഷ്യല്‍ അന്വേഷണത്തിന് പുറമേ സംഘര്‍ഷ പ്രദേശങ്ങളില്‍ സേനയെ വിന്യസിക്കണം, അക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും സാമൂഹികപ്രവര്‍ത്തകനായ ഹര്‍ഷ് മന്ദര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമികളുടെ പേരില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യവിവരാവകാശ കമ്മിഷണര്‍ വജാഹത്ത് ഹബീബുള്ള നല്‍കിയ ഹര്‍ജി ബുധനാഴ്ച സുപ്രീംകോടതിയും പരിഗണിക്കുന്നുണ്ട്. ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, സാമൂഹികപ്രവര്‍ത്തകന്‍ ബഹാദുര്‍ അബ്ബാസ് നഖ്വി എന്നിവരും സുപ്രീകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

content highlightsl; delhi violence, highcourt send notice to delhi police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented