-
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് തിയേറ്ററുകള്‍ തിങ്കളാഴ്ചയോടെ തുറക്കും. 50 ശതമാനം പേരെ പ്രവേശിപ്പിച്ചുകൊണ്ടായിരിക്കും ഇത്. സംസ്ഥാന ഭരണസമിതിയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച മുതല്‍ ട്രെയിനുകളിലും ബസുകളിലും മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാം. നിലവില്‍ 50 ശതമാനം പേര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടാണ് ബസും, മെട്രോയും സര്‍വ്വീസുകള്‍ നടത്തുന്നത്.
കല്യാണങ്ങള്‍ക്കും മരണാന്തര ചടങ്ങുകളിലും പങ്കെടുക്കാവുന്നവരുടെ എണ്ണം അമ്പതില്‍ നിന്നും നൂറാക്കി ഉയര്‍ത്തി. ജൂണ്‍ 7-നാണ് കോവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ ഡല്‍ഹി മെട്രോ സര്‍വ്വീസ് പുനരാരംഭിച്ചത്. തിങ്കളാഴ്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സ്പാകള്‍ക്കും തുറക്കാം.
അതേസമയം 66 പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ ഇന്ന് സ്ഥിരീകരിച്ചത്.
Content Highlights: delhi to open cinema halls from monday
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..