പ്രതീകാത്മക ചിത്രം | Photo: Tauseef MUSTAFA | AFP
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ കോവാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് പരീക്ഷണം ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ആരംഭിച്ചു.
ആറ് മാസങ്ങള്‍ക്ക് മുന്‍പ് കോവാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച 190 പേരാണ് ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ഒമ്പത് ഇടങ്ങളിലായി ആറ് മാസമാണ് പരീക്ഷണ കാലയളവ്. ചെന്നൈയില്‍ ഇതിനോടകം ഏഴ് പേര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുണ്ട്.
കോവിഡിനെതിരെയുള്ള പ്രതിരോധം വര്‍ധിപ്പിക്കാനാണ് ബൂസ്റ്റര്‍ ഡോസിലൂടെ ലക്ഷ്യമിടുന്നത്. കോവാക്‌സിന്റെ ആദ്യഘട്ട വാക്‌സിനേഷന് ശേഷം ആറോ എട്ടോ മാസങ്ങള്‍ കഴിയുമ്പോള്‍ പ്രതിരോധം വര്‍ധിപ്പിക്കാനായാണ് ബൂസ്റ്റര്‍ ഡോസ് എടുക്കുന്നത്. ഈഡോസ് ഫലവത്താവുകയോ ആവാതിരിക്കുകയോ ചെയ്യാം. കൂടുതല്‍ പഠനത്തിന് ശേഷം വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സാധിക്കുമെന്ന് എയിംസില്‍ കോവാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് പരീക്ഷണ്തിന് നേതൃത്വം നല്‍കുന്ന ഡോ. സഞ്ജയ് റായ് പറഞ്ഞു.
ബൂസ്റ്റര്‍ ഡോസിന്റെ ദീര്‍ഘകാല പ്രതിരോധം, സുരക്ഷ, പ്രതികരണം എന്നിവ നിരീക്ഷിക്കാനാണ് ഈ പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Delhi: Third 'booster' dose trial for Covaxin begins at AIIMS
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..