ന്യൂഡല്‍ഹി : വാക്‌സിന്‍ ലഭിക്കുന്നതുവരെ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍.
"സ്‌കൂളുകള്‍ തുറക്കാന്‍ നിലവില്‍ ആലോചനകളൊന്നുമില്ല. വാക്‌സിന്‍ താമസിയാതെ എല്ലാവര്‍ക്കും ലഭ്യമാകും. കാര്യങ്ങള്‍ എത്രത്തോളം നിയന്ത്രണത്തിലാവുമെന്ന് ഉറപ്പില്ലാത്തിനാല്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തത്ക്കാലം തുറക്കില്ല", ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.
61,000 ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയത്. ഇതില്‍ 5000 ത്തിലധികം കേസുകള്‍ പോസിറ്റീവായിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 %ആണ് നിലവില്‍ ഡല്‍ഹിയില്‍.
ബുധനാഴ്ചത്തേക്കാള്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഡല്‍ഹിയില്‍ നേരിയ തോതിലാണെങ്കിലും കുറഞ്ഞിട്ടുണ്ട്. ബുധനാഴ്ച ഇത് 8.5% ആയിരുന്നു.
നവംബര്‍ ഏഴിന് 15.2% ആയിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നവംബര്‍ 15ന് അത് 15.3%വരെയെത്തി. രണ്ടാഴ്ചക്കാലം അഞ്ച് ശതമാനമോ അതില്‍ കുറവോ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നിലനിര്‍ത്താനായാല്‍ കോവിഡ് വറുതിയാലായെന്നാണ് നിഗമനം.
content highlights: Delhi schools won't open till there is vaccine, says health minister