പരീക്ഷാ നിരീക്ഷകനായെത്തിയ അധ്യാപകനെ വിദ്യാർഥി കുത്തിപ്പരിക്കേല്‍പിച്ചു; സംഭവം ഡല്‍ഹിയില്‍


പ്രതീകാത്മക ചിത്രം | Mathrubhumi

ന്യൂഡല്‍ഹി: പരീക്ഷക്കിടെ അധ്യാപകന് വിദ്യാര്‍ഥിയുടെ കുത്തേറ്റു. ഡല്‍ഹി ഇന്ദര്‍പുരിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം. പ്രാക്ടിക്കല്‍ പരീക്ഷക്ക് നിരീക്ഷകനായി എത്തിയ ഭൂദേവ് എന്ന അധ്യാപകനാണ് ആക്രമിക്കപ്പെട്ടത്.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി കത്തി കൊണ്ട് നിരവധി തവണ ഇദ്ദേഹത്തെ കുത്തുകയായിരുന്നു. അധ്യാപകന്‍റെ വയറ്റിലാണ് കുത്തേറ്റത്. ഭൂദേവിനെ ബിഎല്‍കെ കപൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.

അധ്യാപകനെ ആക്രമിച്ച വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തു. സംഭവത്തില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ മറ്റു രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി പങ്കുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

Content Highlights: Delhi, School Teacher Stabbed Repeatedly By Student, During Exam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


02:09

പാടാനേറെ പാട്ടുകൾ ബാക്കിയാക്കി യാത്രയായ മലയാളത്തിന്റെ ഓലഞ്ഞാലിക്കുരുവി...

Feb 4, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented