ഉമർ ഖാലിദ് |ഫോട്ടോ:PTI
ന്യൂഡല്‍ഹി: 2020 ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറ് കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ്, ഖാലിദ് സെയ്ഫി എന്നിവരെ കോടതി കുറ്റവിമുക്തരാക്കി. ഡല്‍ഹിയിലെ കര്‍കര്‍ദൂമ കോടതിയാണ് ഇവരെ കുറ്റവമുക്തരാക്കിയത്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് ഉമര്‍ ഖാലിദിനെ പോലീസ് അറസ്റ്റുചെയ്തത്. 11 മണിക്കൂര്‍ ചോദ്യംചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്. ഫോണ്‍ പിടിച്ചെടുത്തിരുന്നു.
കലാപത്തില്‍ 53-ഓളം ആളുകള്‍ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 751 എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
കല്ലേറ് കേസില്‍ ഉമര്‍ ഖാലിദിന് ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കലാപത്തിന്റെ ഗൂഢാലോചന സംബന്ധിച്ച യുഎപിഎ കേസ് ഉള്ളതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. 2020 ഫെബ്രുവരി നാലിന് ചാന്ദ് ബാഗ് പുലിയയ്ക്ക് സമീപം തടിച്ചുകൂടിയവര്‍ കല്ലേറ് നടത്തിയെന്ന് ഒരു പോലീസ് കോണ്‍സ്റ്റബിള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് ഉമര്‍ ഖാലിദിനെയും ഖാലിദ് സെയ്ഫിനേയും കോടതി കുറ്റവിമുക്തനാക്കിയിട്ടുള്ളത്.
Content Highlights: Umar Khalid Delhi riots related case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..