ല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ട ദിവസങ്ങളില്‍ ആ പ്രദേശത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന  പൊലീസ് ഉദ്യോഗസ്ഥനായ നീരജ് കുമാര്‍ ജദൗന്‍ ഐപിഎസിന്റെ അനുഭവക്കുറിപ്പ്..

ഫെബ്രുവരി 25ന് ബോര്‍ഡര്‍ ചെക്ക് പോയിന്റില്‍ പട്രോളിങിലായിരുന്നു ഞാന്‍. അതിനിടെയാണ് കര്‍വാള്‍ നഗറില്‍ നിന്നും വെടിയൊച്ച കേട്ടത്. ഞാന്‍ നില്‍ക്കുന്നതില്‍ നിന്നും വെറും 200 മീറ്റര്‍ അകലെയായിരുന്നു അത്.

നിര്‍ത്തിയിട്ടിരിക്കുന്ന വാഹനത്തിന് തീകൊളുത്തുന്ന 40-50 പേരടങ്ങുന്ന ഒരുകൂട്ടം ആളുകളെയാണ് അവിടെ ഞാന്‍ കണ്ടത്. അതില്‍ ചിലര്‍ ഒരു വീടിനുള്ളിലേക്ക് പെട്രോള്‍ ബോംബ് എറിയുന്നതും കണ്ടു. 

ഇന്ത്യയില്‍ പൊലീസുകാര്‍ക്ക് പ്രവര്‍ത്തന പരിധി കടന്ന് ജോലി ചെയ്യാന്‍ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. എന്നിരുന്നാല്‍ക്കൂടി അവരെ തടയണമെന്ന് എനിക്ക് തോന്നി. എന്റെ പ്രവര്‍ത്തനപരിധി കടക്കുകയാണ് ഞാന്‍, അവിടെ എന്ത് നടക്കുമെന്ന് അറിയില്ല, എന്നാലും ഉണ്ടാവാന്‍ പോവുന്ന അപകടത്തെക്കുറിച്ച് അധികം ആലോചിക്കാതെ അതിര്‍ത്ത് കടന്ന് പോവാനായിരുന്നു എന്റെ തീരുമാനം. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും ഭയാനകമായ സമയമായിരുന്നു ആ 15 സെക്കന്റ്. ഭാഗ്യവശാല്‍ എന്റെ പരിസരത്തുണ്ടായിരുന്ന സഹപ്രവര്‍ത്തകരും എനിക്ക് പിന്നാലെ വന്നു. 

ആയുധധാരികളായ അക്രമിസംഘത്തോട് കാര്യങ്ങള്‍ സമാധാനപരമായി ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അക്രമം തുടര്‍ന്നാല്‍ പോലീസ് വെടിവെക്കുമെന്ന് ഞങ്ങള്‍ അവരോട് പറഞ്ഞു. എന്നാല്‍ കേട്ടയുടന്‍ അവര്‍ ഞങ്ങള്‍ക്ക് നേരെ കല്ലെറിയാന്‍ ആരംഭിച്ചു. 

അക്രമികളുടെ കൈയില്‍ ആയുധങ്ങളുണ്ടായിരുന്നു.പിന്തിരിയാന്‍ പറഞ്ഞിട്ടും അവര്‍ കൂട്ടാക്കിയില്ല.  രക്തദാഹികളായി അവര്‍ തെരുവുകള്‍ കേറിയിറങ്ങുകയായിരുന്നുയ പൊലീസിന് നേരെ പോലും അവര്‍ കല്ലെറിഞ്ഞു. കെട്ടിടങ്ങള്‍ക്ക് തീവെയ്ക്കാന്‍ തയ്യാറായാണ് അവര്‍ എത്തിയത്. നിരവധി മുളകള്‍ കൊണ്ടുള്ള കെട്ടിടങ്ങള്‍ ഉണ്ടായിരുന്ന ആ മേഖലയില്‍ ഏതെങ്കിലും ഒരു കെട്ടിടത്തിന് തീകൊളുത്തിയാല്‍ പിന്നെ അത് വ്യാപകമായി പടരുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഡല്‍ഹിയിലെ മരണസംഖ്യ എത്രയോ മടങ്ങ് കൂടിയേനെ. 

അവരെ പിന്തിരിപ്പിക്കുന്നത് ഞങ്ങളെ സംബന്ധിച്ച് ഏറെ ശ്രമകരമായിരുന്നു. എന്നിരുന്നാല്‍ കൂടി ഏരെ നേരത്തെ കയ്യാങ്കളിക്കും പ്രതിരോധത്തിനും ശേഷം അക്രമികളെ തടയാനും പിന്തിരിപ്പിക്കാനും ഞങ്ങള്‍ക്ക് സാധിച്ചു. 

അതിര്‍ത്തി കടന്ന് സമയോചിതമായി പ്രവര്‍ത്തിച്ചു എന്നതിന്റെ പേരില്‍ വലിയ അഭിനന്ദനമാണ് എനിക്ക് ലഭിക്കുന്നത്. പക്ഷെ ഒരു ഹീറോ പരിവേഷത്തിന്റെ ആവശ്യം എനിക്കില്ല. പൗരന്മാരെ സംരക്ഷിക്കുക എന്ന കടമ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂവെന്ന് നീരജ് ബിബിസി പ്രതിനിധിയോട് പ്രതികരിച്ചു.