ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് വെള്ളിയാഴ്ച 58 പുതിയ കോവിഡ് കേസുകളും ഒരു മരണവും രേഖപ്പെടുത്തി. പോസിറ്റീവിറ്റി നിരക്ക് 0.09 ശതമാനമായി ഉയര്‍ന്നു. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ആകെ മരണസംഖ്യ 25,041 ആണ്.

ഇന്നലെ ഡല്‍ഹിയില്‍ 49 കേസുകളും ഒരു മരണവുമാണ് രേഖപ്പെടുത്തിയിരുന്നത്. പോസിറ്റിവിറ്റി നിരക്ക് 0.08 ശതമാനമായിരുന്നു. ഏപ്രില്‍ അവസാന വാരത്തില്‍ 36 ശതമാനത്തിലെത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇപ്പോള്‍ 0.09 ശതമാനമായി കുറഞ്ഞത്. 

Content highlights: Delhi reports 58 new COVID-19 cases, one death