
പ്രതീകാത്മക ചിത്രം | Photo: AP
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,001 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ ആകെ കോവിഡ് ബാധിതര്‍ 3,96,371 ആയി. ഇന്നുമാത്രം 42 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4,824 പേര്‍കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. 33,308 പേരാണ് ഇനി ചികിത്സയിലുള്ളത്. 3,56,459 പേര് രോഗമുക്തരായപ്പോള്‍ 6,604 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
കര്‍ണാടകയില്‍ ഇന്ന് 2,576 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 8,334 പേര്‍കൂടി രോഗമുക്തരായി. ഇന്ന് 29 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 8,29,640 പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. ഇതില്‍ 7,73,595 പേര് രോഗമുക്തരായപ്പോള്‍ 11,121 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 44,805 പേരാണ് ഇനി ചികിത്സയിലുള്ളത്.
ആന്ധ്രയില്‍ ഇന്ന് 1916 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 13 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3033 പേര്‍കൂടി രോഗമുക്തരായി ആശുപത്രി വിട്ടു. ഇതോടെ 22,538 പേരാണ് സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 8,27,882 പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. 7,98,625 പേര് രോഗമുക്തരായപ്പോള്‍ 6,719 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
തമിഴ്നാട്ടില്‍ കോവിഡ് രോഗികള്‍ കുറയുകയാണ്. 19,504 രോഗികളാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇന്ന് 2,481 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 3,940 ഇന്ന് രോഗമുക്തരായപ്പോള്‍ 31 പേര് രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 7,29,507 പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. ഇതില്‍ 6,98,820 പേര് ഇതുവരെ രോഗമുക്തി നേടിയപ്പോള്‍ 11,183പേര് കോവിഡ് ബാധിച്ച് മരിച്ചു.
Content Highlights: Delhi reports 4,001 new COVID19 cases, Karnataka reports 2,576 new cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..