പ്രതീകാത്മകചിത്രം| Photo: PTI
ന്യൂഡല്‍ഹി: ഞായറാഴ്ച ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 381 പുതിയ കോവിഡ് കേസുകള്‍ മാത്രം. മാര്‍ച്ച് 15ന് ശേഷം ആദ്യമായാണ് പ്രതിദിനക്കേസുകളില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം 414 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 60 പേർ മരിച്ചിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി 0.5 ശതമാനമായി കുറഞ്ഞു.
76,857 പേരിലാണ് ടെസ്റ്റ് നടത്തിയത്. ഇതുവരെ 1,97,58,315 സാമ്പിളുകളാണ് ഇവിടെ പരിശോധിച്ചത്. 24,591 പേര് കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മരിച്ചു. ഇന്ന് 34 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. മരണനിരക്ക് 1.72 ശതമാനമാണ്.
ഡല്‍ഹിയില്‍ നിലവില്‍ 5889 സജീവ കേസുകളാണ് ഉളളത്. ഇതുകൂടാതെ 2,327 പേര് വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്.
കോവിഡ് പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് ഏര്‍പ്പെടുത്തി തുടങ്ങിയിട്ടുണ്ട്. എങ്കിലും അനാവശ്യയാത്രകള്‍ക്ക് നിരോധനമുണ്ട്. തിങ്കളാഴ്ച മുതല്‍ ഡല്‍ഹി മെട്രോ ഉള്‍ക്കൊളളാനാവുന്നതിന്റെ അമ്പതു ശതമാനം യാത്രക്കാരുമായി സര്‍വീസ് ആരംഭിക്കും.
കോവിഡ് വ്യാപനത്തിന്റെ മൂന്നാംതരംഗം നേരിടാനുളള തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞതായി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ അറിയിച്ചിരുന്നു.
Content Highlights: Delhi reports 381 Covid 19 cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..