ഡല്‍ഹിയില്‍ കോവിഡ് വ്യാപനം കുറയുന്നു; പോസിറ്റിവിറ്റി നിരക്ക് 3.5 ശതമാനം, ഇന്ന് 2260 രോഗികള്‍


പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം കുറയുന്നതിന്റെ ലക്ഷണം കാണിച്ചുകൊണ്ട് പോസിറ്റിവിറ്റി നാല് ശതമാനത്തില്‍ താഴെയായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5 ശതമാനമായാണ് കുറഞ്ഞത്. രാജ്യതലസ്ഥാനത്തെ ഏപ്രില്‍ ഒന്നിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇന്നലെ 4.76 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്.

ശനിയാഴ്ച 2260 പേര്‍ക്കു മാത്രമാണ് ഡല്‍ഹിയില്‍ പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 31ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. രോഗബാധിതരില്‍ 182 പേരുടെ മരണംകൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കോവിഡ് മരണസംഖ്യ 23,013 ആയി ഉയര്‍ന്നു.

6,453 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 13,60,898 ആയി. 96.16 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 31308 പേരാണ് ഡല്‍ഹിയില്‍ ചികിത്സയില്‍ തുടരുന്നത്. ഏപ്രില്‍ 10ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കഴിഞ്ഞ മാസം പ്രതിദിനം 80,000-1,00,000 പരിശോധനകളാണ് ഡല്‍ഹി നടത്തിയത്. എന്നാല്‍ ഈ മാസം പരിശോധനകളുടെ എണ്ണം കുറഞ്ഞു. എങ്കിലും ഡല്‍ഹിയില്‍ ഇപ്പോഴും പ്രതിദിനം 60,000 പരിശോധനകള്‍ നടത്തുന്നുണ്ട്.

Content Highlights: Delhi Reports 3.5% Covid Positivity, Lowest Cases Since March 31

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented