കോവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ; ഡല്‍ഹി വൈകാതെ സാധാരണ നിലയിലേക്ക് എത്തുമെന്ന് കെജ്‌രിവാള്‍


കോവിഡ് പരിശോധനയ്ക്കായി കുട്ടിയുടെ സ്രവം എടുക്കുന്ന ആരോഗ്യപ്രവർത്തക. ഡൽഹിയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photo: ANI

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം സംഹാര താണ്ഡവമാടിയ ഡല്‍ഹിയില്‍ ദിവസേനയുള്ള കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു. ശനിയാഴ്ച ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത് 900 കോവിഡ് കേസുകള്‍ മാത്രമാണ്.

കോവിഡ് കേസുകള്‍ കുറയുന്നത് തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുണ്ടാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി എടുത്തുമാറ്റുമെന്ന് വെള്ളിയാഴ്ച തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് മുന്നോടിയായി ഫാക്ടറികള്‍ തുറക്കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള അനുമതി നല്‍കി.

കോവിഡ് രണ്ടാം തരംഗം സാരമായി ബാധിച്ച രാജ്യ തലസ്ഥാനത്ത് ആറാഴ്ച നീളുന്ന ലോക്ക്ഡൗണാണ് ഏര്‍പ്പെടുത്തിയിരുന്നത്. ദിവസനേയുള്ള കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നത് തുടര്‍ന്നാല്‍ ലോക്ക്ഡൗണ്‍ സാവധാനം പിന്‍വലിക്കുമെന്നും തലസ്ഥാനത്തെ വ്യാപാരമേഖല സാധാരണ ഗതിയിലേക്കെത്തുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

Content Highlight: Delhi Records 900 New Covid-19 Cases

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented