പ്രതീകാത്മക ചിത്രം | Photo: PTI
ന്യൂഡൽഹി: തണുത്ത് വിറച്ച് രാജ്യതലസ്ഥാനം. ഈ സീസണിലെ ഏറ്റവും കൂടിയ തണുപ്പാണ് ഡൽഹിയിലും സമീപപ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. 1.4 ഡിഗ്രി സെൽഷ്യസായിരുന്നു ഡൽഹിയിലെ തിങ്കളാഴ്ചത്തെ താപനില. ഒരാഴ്ചയ്ക്കുശേഷം ഉത്തരേന്ത്യയിൽ വീണ്ടും ശൈത്യതരംഗം ശക്തിപ്രാപിക്കുകയാണ്.
ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായി. ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ, ഹരിയാണ, ഉത്തർപ്രദേശ്, ഒഡിഷ, പശ്ചിമബംഗാൾ, സിക്കിം, അസം, ത്രിപുര എന്നിവിടങ്ങളിലാണ് ശൈത്യതരംഗം ശക്തിപ്രാപിച്ചത്. ബുധനാഴ്ചവരെ അതിശൈത്യം തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെല്ലാം മൂടൽമഞ്ഞും ശക്തമാണ്.
കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ ഒമ്പത് ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഡല്‍ഹിയില്‍ കുറഞ്ഞത്. ഞായറാഴ്ച 10.2 ഡിഗ്രി സെൽഷ്യസായിരുന്നു രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഇത് 4.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഡൽഹിയിൽ മൂടൽമഞ്ഞിനൊപ്പം വായുഗുണനിലവാരം വളരെ മോശം അവസ്ഥയിലാണ്. പട്ന, ലഖ്നൗ എന്നീനഗരങ്ങളിലും അന്തരീക്ഷമലിനീകരണം രൂക്ഷമാണ്.
രാജസ്ഥാനിലെ ഫത്തേപുരിൽ താപനില മൈനസ് 4.7 രേഖപ്പെടുത്തി. പഞ്ചാബിലെ അമൃത്സറിൽ കുറഞ്ഞതാപനില 1.2 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. അതിശൈത്യം കണക്കിലെടുത്ത് ശൈത്യകാല അവധി ഹരിയാണസർക്കാർ വെള്ളിയാഴ്ചവരെ നീട്ടിയിട്ടുണ്ട്.
Content Highlights: Delhi Records 1.4 Degrees Lowest This Season As Fresh Cold Wave Hits
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..