ലോകത്തിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരം ഡല്‍ഹി


ന്യൂഡൽഹി | ഫോട്ടോ: AFP

ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാലാം വര്‍ഷവും ലോകത്തിലെ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരമായി ന്യൂഡല്‍ഹി. സ്വിസ് സംഘടനയായ ഐക്യു എയര്‍ (IQair) തയ്യാറാക്കിയ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിന്റെ രാജ്യതലസ്ഥാനങ്ങളുടെ പട്ടികയിലാണ് ന്യൂഡല്‍ഹി ഒന്നാം സ്ഥാനത്തെത്തിയത്. ഏറ്റവും മോശം വായു നിലവാരമുള്ള 50 നഗരങ്ങളില്‍ 35 എണ്ണവും ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

എന്നാല്‍, ചൈനയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവായതിനാല്‍ കഴിഞ്ഞ വര്‍ഷം ചൈനയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി പഠനം കണ്ടെത്തി. എമിഷന്‍ നിയന്ത്രണവും കല്‍ക്കരി വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനവും മറ്റ് കാര്‍ബണ്‍ ഉദ്വമന വ്യവസായങ്ങളും കുറച്ചത് കാരണം തലസ്ഥാന നഗരമായ ബീജിങ്ങിലെ മലിനീകരണ തോത് കുറഞ്ഞതായും റിപ്പോർട്ടില്‍ പറയുന്നു.

ഇന്ത്യയിലെ ഒരു നഗരവും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച വായു ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ഐക്യു എയര്‍ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 117 രാജ്യങ്ങളിലെ 6,475 നഗരങ്ങളില്‍ നിന്നുള്ള അന്തരീക്ഷവായു ഗുണനിലവാര ഡാറ്റയെ അടിസ്ഥാനമാക്കിയാണ് 2021-ലെ ആഗോള വായു ഗുണനിലവാരം അവലോകനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട്.

Content Highlights: delhi ranks number one at most polluted capital in the world


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented