രത്തൻ ലാൽ | ഫോട്ടോ: facebook.com/ratan.lal.902
ന്യൂഡല്‍ഹി: വാരാണസിയിലെ ഗ്യാന്‍വാപി പള്ളി സമുച്ചയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഫേയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഡല്‍ഹി യൂണിവേഴ്സിറ്റി അധ്യാപകന് അറസ്റ്റില്‍. യൂണിവേഴ്സിറ്റിക്കു കീഴിലെ ഹിന്ദു കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ രത്തന്‍ ലാല്‍ ആണ് അറസ്റ്റിലായത്. പള്ളിയുടെ ഉള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം സംബന്ധിച്ച് രത്തന്‍ ലാല്‍ നടത്തിയ അഭിപ്രായപ്രകടനമാണ് നടപടിക്ക് ഇടയാക്കിയത്.
ഇന്ത്യന്‍ ശിക്ഷാനിയമം 153 എ പ്രകാരം മതം, വര്‍ഗം, ഭാഷ തുടങ്ങിയവയുടെ പേരില്‍ ശത്രുതയുണ്ടാക്കുക, സഹവര്‍ത്തിത്വം നശിപ്പിക്കുക എന്നീ കുറ്റങ്ങളും 295 എ പ്രകാരം മതവികാരം വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി നോര്‍ത്ത് സൈബര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഡല്‍ഹി സ്വദേശിയായ അഭിഭാഷകന് വിനീത് ജിന്‍ഡാല്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്.
ശിവലിംഗത്തെക്കുറിച്ച് അപകീര്‍ത്തികരവും പ്രകോപനപരവുമായ പരാമര്‍ശം നടത്തിയതായി പരാതിയില്‍ ആരോപിക്കുന്നു. ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയ സംഭവം വളരെ വൈകാരിക സ്വഭാവമുള്ളതും കോടതിക്കു മുന്നിലുള്ള വിഷയവുമാണെന്നും പരാതിയില്‍ പറയുന്നു.
ഇന്ത്യയില്‍ എന്തിനേക്കുറിച്ചെങ്കിലും പറഞ്ഞാല്‍ അത് ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തും എന്നതാണ് അവസ്ഥയെന്ന് രത്തന്‍ ലാല്‍ പറയുന്നു. ഇത് പുതിയൊരു കാര്യമല്ല. ചരിത്രകാരന് എന്ന നിലയില്‍ ഞാന്‍ നിരവധി അഭിപ്രായപ്രകടനങ്ങള്‍ നടത്താറുണ്ട്. അത് എഴുതുമ്പോള്‍ സുരക്ഷിതമായ ഭാഷ ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlights: Delhi Professor Arrested Over Facebook Post On Varanasi's Gyanvapi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..